Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2023 10:05 AM IST Updated On
date_range 21 March 2023 10:05 AM ISTറമദാൻ പ്രമാണിച്ച് മുസ്ലിം ജീവനക്കാരുടെ ജോലി സമയം കുറച്ച് തെലങ്കാന സർക്കാർ
text_fieldsbookmark_border
ഹൈദരാബാദ്: റമദാൻ വ്രതം പ്രമാണിച്ച് മുസ്ലിം ജീവനക്കാരുടെ ജോലി സമയത്തിൽ കുറവുവരുത്തി തെലങ്കാന സർക്കാർ. റമദാൻ മാസം മുഴുവൻ എല്ലാ തരത്തിലുള്ള സർക്കാർ ജീവനക്കാർക്കും പ്രാർത്ഥനക്കായി ഒരു മണിക്കൂർ നേരത്തേ ജോലി സ്ഥലം വിട്ടുപോകാൻ അനുമതി നൽകി തെലങ്കാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. മാർച്ച് 23 മുതൽ ഏപ്രിൽ 23 വരെയാണ് ഉത്തരവുകൾ പ്രാബല്യത്തിൽ വരിക.
ടി.എസ്-എം.എസ് സെൻട്രൽ അസോസിയേഷൻ ഹൈദരാബാദ് നൽകിയ നിവേദനത്തെത്തുടർന്ന് തെലങ്കാന ചീഫ് സെക്രട്ടറി ശാന്തി കുമാരിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story