തെലങ്കാനയിൽ കുട്ടികൾക്ക് രാവിലെ 11ന് മുമ്പും രാത്രി 11ന് ശേഷവും തിയേറ്ററിൽ വിലക്ക്
text_fieldsഹൈദരാബാദ്: സംസ്ഥാനത്തെ 16 വയസ്സിന് താഴെയുള്ള കുട്ടികൾ രാത്രി 11ന് ശേഷം തിയേറ്ററുകളിൽ സിനിമ കാണുന്നത് വിലക്കി തെലങ്കാന ഹൈകോടതി. സിനിമാ ടിക്കറ്റ് നിരക്ക് വർധനയും സ്‌പെഷ്യൽ ഷോയ്ക്കുള്ള അനുമതിയും സംബന്ധിച്ച ഹരജികളിൽ വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് ബി. വിജയസെൻ റെഡ്ഡിയുടെ ബെഞ്ചിന്‍റെതാണ് ഉത്തരവ്.
കുട്ടികളുടെ മനശാസ്ത്ര വിദഗ്ദർ ഉൾപ്പെടെയുള്ളവരുമായി കൂടിയാലോചിച്ച ശേഷം 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് തിയേറ്ററുകളിലും മൾട്ടിപ്ലക്‌സുകളിലും 11 മണിക്ക് മുമ്പും രാത്രി 11ന് ശേഷവും പ്രവേശനം നിയന്ത്രിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ തീരുമാനമെടുക്കാനും നിർദ്ദേശങ്ങൾ നൽകാനും കോടതി ശുപാർശ ചെയ്തു.
അർദ്ധരാത്രിയിലോ അതിരാവിലെയോ കുട്ടികളെ പുറത്തിറങ്ങി സിനിമ കാണാൻ അനുവദിക്കുന്നത് അവരുടെ ശാരീരികവും വൈകാരികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. രാത്രി വൈകിയുള്ള കുട്ടികളുടെ സ്‌ക്രീൻ ഉപയോഗത്തിന്‍റെ അനന്തരഫലങ്ങളെക്കുറിച്ചും ജഡ്ജി ആശങ്ക പ്രകടിപ്പിച്ചു. അടുത്ത വാദം ഫെബ്രുവരി 22ന് നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.