ശൈശവ വിവാഹം: ഇരകൾക്ക് പ്രത്യേക പരിഗണന നൽകണമെന്ന് തെലങ്കാന ഹൈകോടതി
text_fieldsഹൈദരാബാദ്: ശൈശവ വിവാഹത്തിന്റെ ഇരകൾക്ക് പ്രത്യേക പരിഗണന നൽകണമെന്ന് തെലങ്കാന ഹൈക്കോടതി. മറ്റൊരാളെ ആശ്രയിച്ച് കഴിയേണ്ടി വരുന്നതിനാൽ ഇവർക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസവും, നൈപുണ്യ വികസന സൗകര്യങ്ങളും, ആരോഗ്യ സേവനങ്ങളും അടങ്ങിയ സംവിധാനങ്ങൾ ഒരുക്കണമെന്നും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
ശൈശവ വിവാഹത്തിന്‍റെ ഇരകളെ സംരക്ഷിക്കാൻ ആരും താത്പര്യം കാണിക്കാറില്ലെന്നും അവരുടേത് ആശ്രിത ജീവിതമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ശൈശവ വിവാഹവുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. ഇരകളുടെ ദുരവസ്ഥ വിവരിച്ച് ഹരജിക്കാര്‍ ഹൈക്കോടതിക്ക് കത്തെഴുതിയിരുന്നു. കുടുംബാംഗങ്ങള്‍ തന്നെ ഇരകളെ അധിക്ഷേപിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് ഹരജിയില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ, ജസ്റ്റിസ് അഭിനന്ദ് കുമാര്‍ ഷാവിലി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ന്യൂനപക്ഷമായതിനാല്‍ ശൈശവവിവാഹത്തിന്റെ ഇരകളുടെ സംരക്ഷിക്കണത്തിന് പ്രത്യേക സ്‌കീമുകളൊന്നും നിലവിലില്ല. ഹരജികൾ പരിശോധിച്ച കോടതി ശൈശവവിവാഹത്തിന് ഇരകളായവരുടെ പരിപാലനത്തെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു. അതേസമയം ഇരകളുടെ ശാക്തീകരണ പരിശീലന പരിപാടികള്‍ക്കായി 'സ്വധാര്‍ ഗൃഹ'ങ്ങളില്‍ അഭയം നല്‍കി സൗകര്യമൊരുക്കുന്നുണ്ടെന്നും, ഇവരുടെ വിദ്യാഭ്യാസത്തിനും, നൈപുണ്യ വികസനത്തിനുമായി കസ്തൂരിഭായ് ബാലിക വിദ്യാലയങ്ങള്‍, ദുര്‍ഗാഭായ് ദേശ്മുഖ് പോളിടെക്നിക് കോളേജ് തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടന്നും വനിതാ ശിശുക്ഷേമ ഡയറക്ടര്‍ കോടതിയില്‍ മറുപടി നല്‍കി.
മറുപടി പരിശോധിച്ച ശേഷം, ശൈശവവിവാഹങ്ങളുടെ ഇരകള്‍ക്കായി എല്ലാ വിദ്യാഭ്യാസ കോഴ്‌സുകളിലും സംവരണം നൽകുന്നത് കൂടുതൽ ഗുണം ചെയ്യുമെന്നും വേണ്ട നടപടി ക്രമങ്ങൾ സ്വീകരിക്കണമെന്നും ഹൈകോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.