Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെലങ്കാന...

തെലങ്കാന ആഭ്യന്തരമന്ത്രിക്ക്​ കോവിഡ്​

text_fields
bookmark_border
തെലങ്കാന ആഭ്യന്തരമന്ത്രിക്ക്​ കോവിഡ്​
cancel

ഹൈദരാബാദ്​: തെലങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ്​ മഹ്​മൂദ്​ അലിക്ക്​​ കോവിഡ്​ സ്​ഥിരീകരിച്ചു​. കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ഇദ്ദേഹത്തെ ഞായറാഴ്​ച രാത്രി ഹൈദരാബാദി​െല അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മന്ത്രിയുടെ ആരോഗ്യനില തൃപ്​തികരമാണെന്ന്​ ഡോക്​ടർമാർ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്​ച ഇദ്ദേഹത്തി​െൻറ അഞ്ച്​ ഗൺമാൻമാർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. ജൂൺ 25ന്​ സംസ്​ഥാനത്തെ മുതിർന്ന ഉദ്യോഗസ്​ഥർക്കൊപ്പം ഹരിത ഹരം പരിപാടിയിൽ മന്ത്രി പ​െങ്കടുത്തിരുന്നു. സംസ്​ഥാനത്ത്​ ഒര​ു മന്ത്രിക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​ ആദ്യമായാണ്​. തെലങ്കാന മന്ത്രിസഭയിലെ മൂന്നു എം.എൽ.എമാർക്ക്​ നേരത്തേ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു.

തെലങ്കാനയിൽ ഇതുവരെ 13,436 ​പേർക്കാണ്​ കോവിഡ്​ ബാധിച്ചത്​. 4928 പേർ രോഗമുക്തി നേടി. 243 പേർ സംസ്​ഥാനത്ത്​ മരിച്ചു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TelanganaHome Ministermalayalam newsIndia newsCorona virusMohammed Mahmood Ali​Covid 19
News Summary - Telangana Home Minister tests COVID-19 positive
Next Story