തെലങ്കാനയിൽ ബി.ആർ.എസ് വീണ്ടും അധികാരത്തിൽ വരും - കെ. കവിത
text_fieldsഹൈദരാബാദ്: തെലങ്കാനയിൽ വിജയിക്കുമെന്ന ആത്മവിശ്വാസം പങ്കുവെച്ച് ബി.ആർ.എസ് എം.എൽ.എ കെ. കവിത. കേന്ദ്ര സർക്കാറിന്‍റെ സർവേ പ്രകാരം രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് തെലങ്കാനയെന്നും 95 സീറ്റുകൾ മുതൽ 100 സീറ്റുകൾ വരെയാണ് പാർട്ടി ലക്ഷ്യം വെക്കുന്നതെന്നും കവിത വ്യക്തമാക്കി.
ബി.ആർ.എസ് ബി.ജെ.പിയുടെ ബി ടീമാണെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശം തള്ളിയ എം.എൽ.എ രാഹുലിന്റെ അമ്മ സോണിയ ഗാന്ധിയടക്കമുള്ള കോൺഗ്രസ് പാർട്ടിയുടെ നിരവധി നേതാക്കൾക്കെതിരെ ഇ.ഡി ഫയൽ ചെയ്ത കേസുകളിൽ കാവി പാർട്ടി “നിശബ്ദത” കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചു.
അധികാരത്തിൽ തിരിച്ച് വരും എന്നതിൽ 100 ശതമാനം ആത്മവിശ്വാസം ഉണ്ടെന്നും ബി.ആർ.എസ് തെലങ്കാനയിലെ ജനങ്ങളോടൊപ്പവും ജനങ്ങൾ ബി.ആർ.എസിനൊപ്പവുമാണെന്നെന്നും രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും സ്വപ്നം പോലും കാണാനാവാത്ത പല കാര്യങ്ങളും ജനങ്ങൾക്കായി ചെയ്തിട്ടുണ്ടെന്നും കവിത പറഞ്ഞു.
നിർഭാഗ്യവശാൽ രാഹുൽ ഗാന്ധി ഒരു നേതാവല്ലെന്നും എഴുതികൊടുക്കുന്നത് വായിക്കുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്. 2014ൽ ആന്ധ്രാപ്രദേശിൽ നിന്ന് തെലങ്കാന വിഭജിക്കപ്പെട്ടപ്പോൾ സംസ്ഥാനത്തിന്റെ ബജറ്റ് ഏകദേശം 69,000 കോടിയായിരുന്നു. ഇപ്പോൾ അത് ഏകദേശം 3 ലക്ഷം കോടി രൂപയായിരുന്നു. 2014ൽ 1.24 ലക്ഷം രൂപയായിരുന്ന സംസ്ഥാനത്തിന്റെ പ്രതിശീർഷ വരുമാനം ഇപ്പോൾ മൂന്നിരട്ടിയായി വർധിച്ച് 3.12 ലക്ഷം രൂപയായെന്നും കവിത വ്യക്തമാക്കി. സർക്കാറിനെതിരെ രാഹുൽ ഗാന്ധി നടത്തിയ അഴിമതി ആരോപണങ്ങൾ കവിത നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.