പെേട്രാൾ വില കൂടിയോ? നോ ടെൻഷനെന്ന് വിദ്യാസാഗർ; ഈ ബൈക്ക് പെട്രോൾ ഒഴിക്കാതെയും ഓടും
text_fieldsഹൈദരാബാദ്: പെട്രോൾ വില റോക്കറ്റ് പോലെ കുതിച്ചുയരുേമ്പാൾ അതിനെ മറികടക്കാൻ മറുവഴികൾ തേടിക്കൊണ്ടിരിക്കുകയാണ് പലരും. അത്തരത്തിൽ അന്വേഷണങ്ങൾക്കൊടുവിൽ തെലങ്കാന സ്വദേശിയായ വിദ്യാസാഗർ ഒരു വഴി കണ്ടെത്തി. കുറച്ച് പണം മുടക്കുള്ള പണിയായിരുന്നെങ്കിലും വർഷത്തിലെ പെട്രോൾ ചെലവിന്‍റെ കണക്കെടുക്കുേമ്പാൾ ഈ ചെലവാക്കിയത് ഒന്നുമല്ലെന്നായിരുന്നു വിദ്യാസാഗറിന്‍റെ അഭിപ്രായം.
15 വർഷം പഴക്കമുള്ള മോട്ടോൾ സൈക്കിളിലായിരുന്നു വിദ്യാസാഗറിന്‍റെ യാത്ര. ദിവസവും ചെലവ് ഏറിയതോടെ വണ്ടിയുടെ പെട്രോൾ എൻജിൻ വിദ്യാസാഗർ എടുത്തുമാറ്റി. പകരം ബാറ്ററിയും കൺവേർട്ടറും മോട്ടറും ഘടിപ്പിച്ചു. ഇതോടെ പെട്രോളിൽ ഓടിക്കൊണ്ടിരുന്ന വിദ്യാസാഗറിന്‍റെ ബൈക്ക് കുറഞ്ഞ മുതൽ മുടക്കിൽ ഒരു ഇലക്ട്രിക് ബൈക്കാക്കി മാറ്റി.
ജൻഗാവ് നഗരത്തിലെ ടെലിവിഷൻ മെക്കാനിക്കാണ് വിദ്യാസാഗർ. കഴിഞ്ഞവർഷം കോവിഡ് ലോക്ഡൗണിലാണ് ഈ ഐഡിയ ആദ്യം േതാന്നിയത്. പെട്രോൾ വില നൂറുകടന്നതോടെ ഐഡിയ യാഥാർഥ്യമാക്കി മാറ്റുകയായിരുന്നു.
ആദ്യം 10,000 രൂപ മുടക്കി നാലു ബാറ്ററികൾ വാങ്ങി. പിന്നീട് ഇലക്ട്രിക് ബൈക്കാക്കി മാറ്റുന്നതിന് 7500 രൂപ ചിലവിൽ മോട്ടറും കൺവേർട്ടറും. ഇതോടെ ബജാജ് ഡിസ്കവറിന്റെ പെട്രോൾ എൻജിൻ എടുത്തുമാറ്റി ടു വീലർ മെക്കാനിക്കിന്‍റെ സഹായത്തോടെ മോേട്ടാറും ബാറ്ററിയും കൺവേർട്ടറും ഘടിപ്പിച്ചു. ഇതിനായി 20,000 രൂപ ഞാൻ മുടക്കി. എന്നാൽ ഇേപ്പാൾ മാസം ഞാൻ 3000 രൂപ ലാഭിക്കുന്നു -വിദ്യാസാഗർ പറഞ്ഞു.
നേരത്തേ ഒന്നരലിറ്റർ വരെ പെട്രോൾ ദിവസവും വിദ്യാസാഗർ ബൈക്കിൽ നിറക്കുമായിരുന്നു. വില കൂടിയതോടെ വലിയൊരു ബാധ്യതയായി അതുമാറി. ഇപ്പോൾ കുറഞ്ഞ ചിലവിൽ 50-60 കിലോമീറ്റർ സഞ്ചരിക്കാമെന്നും അദ്ദേഹം പറയുന്നു.
എല്ലാ രാത്രിയും ബാറ്ററി ചാർജ് ചെയ്യും. അതിലൂടെ 50 മുതൽ 60 കിേലാമീറ്റർ സഞ്ചരിക്കാം. ദിവസവും ബാറ്ററി ചാർജ് െചയ്യാൻ 10 രൂപയും മതിയാകും -അദ്ദേഹം പറയുന്നു.
പെട്രോൾ വിലയിൽ കഷ്ടപ്പെടുന്നവരുണ്ടെങ്കിൽ മറ്റുള്ളവരുടെ ബൈക്കും ഇതുപോലെ ബാറ്ററിയാക്കി നൽകാമെന്ന ഓഫറും അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.