നാലുവർഷമായി രണ്ടുപേരോടും പ്രണയം; ഒടുവിൽ ഒരേ പന്തലിൽ രണ്ടു പെൺകുട്ടികളെ താലിക്കെട്ടി യുവാവ്
text_fieldsഹൈദരാബാദ്: പ്രണയിച്ച രണ്ടു പേരെയും ഒരേ പന്തലിൽ താലിക്കെട്ടി യുവാവ്. തെലങ്കാനയിലെ ഖാൻപുർ ഗ്രാമത്തിലാണ് സംഭവം.
ഗോത്ര വിഭാഗക്കാരനായ അർജുൻ ഒരേ സമയം രണ്ടുപെൺകുട്ടികളെ പ്രണയിച്ചിരുന്നു. ഒരാളെ മാത്രം വിവാഹം കഴിക്കാൻ തെരഞ്ഞെടുക്കുകയെന്നത് പ്രയാസമായതോടെ രണ്ടു പെൺകുട്ടികളെയും ഒരേ പന്തലിൽവെച്ച് വിവാഹം കഴിക്കാൻ അർജുൻ തീരുമാനിക്കുകയായിരുന്നു.
ഉഷാറാണി, സുരേഖ എന്നീ പെൺകുട്ടികൾ വിവാഹത്തിന് സമ്മതം അറിയിക്കുകയും ചെയ്തു. കഴിഞ്ഞദിവസമായിരുന്നു മൂന്നുപേരുടെയും വിവാഹം. വിവാഹത്തിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു.
നാലുവർഷമായി രണ്ടു പെൺകുട്ടികളുമായി അർജുൻ പ്രണയത്തിലായിരുന്നു. സമുദായത്തിൻറെ സമ്മതം വാങ്ങിയതിന് ശേഷമായിരുന്നു വിവാഹം. 'രണ്ടു പെൺകുട്ടികളും അവനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. ഒരേ പുരുഷന് ഭാര്യമാരാകാൻ ഇരുവർക്കും സമ്മതമായിരുന്നു. ഗോത്ര വിഭാഗത്തിൽ ബഹുഭാര്യാത്വം അനുവദിക്കുകയും ചെയ്യുന്നുണ്ട്' -ഗോത്ര വിഭാഗം നേതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.