Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് ശിക്ഷ വെറും ​ 2.5 ലക്ഷം പിഴ

text_fields
bookmark_border
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് ശിക്ഷ വെറും ​ 2.5 ലക്ഷം പിഴ
cancel

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്​ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിന്​ നാട്ടുകുട്ടം ശിക്ഷയായി വിധിച്ചത്​ 2.5 ലക്ഷം രൂപ. തെലുങ്കാനയിലാണ്​ സംഭവമുണ്ടായത്​. ആഗസ്​റ്റ്​ ഒന്നിന്​ നടന്ന സംഭവം ഇപ്പോഴാണ്​ പുറംലോകമറിയുന്നത്​.

ആറ്​ പേർ ചേർന്ന്​​ കേസിൽ മധ്യസ്ഥതക്ക്​ ശ്രമിച്ചെന്നാണ്​​ പൊലീസ്​ പറയുന്നത്​. ഇതിൽ നാല്​ പേരെ ​പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. പെൺകുട്ടിയെ പീഡിപ്പിച്ച യുവാവും പൊലീസ്​ പിടിയിലായിട്ടുണ്ട്​. തുടർന്ന്​ കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ്​ ചെയ്​തു.

​െഎ.പി.സി സെക്ഷൻ 376 പ്രകാരവും പോക്​സോ ആക്​ടിലെ വകുപ്പുകൾ പ്രകാരവുമാണ്​ പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്​. സമീപത്തെ പരുത്തിപാടത്ത്​ മാതാപിതാക്കളോടൊപ്പം ജോലി ചെയ്യുകയായിരുന്നു പെൺകുട്ടി. പരുത്തിപാടത്തി​​​​​െൻറ ഉടമ തന്നെയാണ്​ പെൺകുട്ടിയെ പീഡിപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TelanganaRape Casemalayalam news
News Summary - Telangana Man Who Raped, Impregnated Minor Let Off by Village ‘Elders’ After Rs 2.5 Lakh Fine-India news
Next Story