തെലങ്കാന എം.എല്‍.എ രമേശിെൻറ പൗരത്വം റദ്ദാക്കി; ജർമൻ പൗരനെന്ന് ആഭ്യന്തര മന്ത്രാലയം
text_fieldsഹൈദരാബാദ്: തെലങ്കാനയിലെ വേമുലവാഡ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ടി.ആര്‍.എസ് എം.എല്‍.എ രമേശ് ചെന്നമനേനിെൻറ ഇന്ത്യൻ പൗരത്വം റദ്ദാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. രമേശ് ജർമൻ പൗരനാണെന്നും പൊതുസമൂഹത്തിന ് ഗുണകരമായ ഒന്നും അദ്ദേഹത്തിന് ഇന്ത്യന്‍ പൗരത്വം നൽകുന്നതിലൂടെ ലഭിക്കുന്നില്ലെന്നും ആഭ്യന്തരമന്ത്രാലയത് തിെൻറ ഉത്തരവിൽ പറയുന്നു. പൗരത്വം റദ്ദാക്കിയത് സംബന്ധിച്ച് 13 പേജുള്ള ഉത്തരവാണ് മന്ത്രാലയം പുറത്തുവിട്ടത്.
ഇന്ത്യന്‍ പൗരത്വത്തിനായി രമേശ് നല്‍കിയ അപേക്ഷയിൽ അദ്ദേഹം ഉയർത്തിയ വാദങ്ങൾ നിലനില്‍ക്കുന്നതല്ല. ഇന്ത്യൻ പൗരത്വം നേടുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കാൻ രമേശിന് കഴിഞ്ഞിട്ടില്ല. പൗരത്വത്തിന് അപേക്ഷ നൽകുന്നതിന് ഒരു വർഷം മുമ്പ് അദ്ദേഹം ഇന്ത്യയിൽ സ്ഥിരതാമസം ആക്കിയിട്ടില്ല. തെറ്റായ വിവരങ്ങൾ നൽകി ഇന്ത്യൻ സർക്കാറിനെ തെറ്റിദ്ധരിപ്പെച്ചെന്നും ഉത്തരവിൽ പറയുന്നു.
ഇന്ത്യയില്‍ ജനിച്ച രമേശ് പിന്നീട് ജര്‍മനിയിലേക്ക് കുടിയേറുകയും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് അവിടുത്തെ പൗരത്വം സ്വീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുവേണ്ടി രാജ്യത്ത് തിരിച്ചെത്തുകയും 2009ൽ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കുകയുമായിരുന്നു.
ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നയാള്‍ 365 ദിവസമെങ്കിലും രാജ്യത്ത് താമസിച്ചിരിക്കണമെന്നാണ് നിയമം. എന്നാൽ ഇത്തരം മാനദണ്ഡങ്ങൾ പാലിക്കാതിരുന്ന രമേശിെൻറ പൗരത്വം 2017ൽ ആഭ്യന്തരമന്ത്രാലയം റദ്ദാക്കി. തുടർന്ന് അദ്ദേഹം ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
എന്നാൽ രമേഷിെൻറ അപേക്ഷ പരിഗണിക്കാനാകില്ലെന്നും വ്യാജരേഖകള്‍ സമര്‍പ്പിച്ചാണ് അദ്ദേഹം നേരത്തെ പൗരത്വം നേടിയതെന്നും അത് പിന്നീട് റദ്ദാക്കിയെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.