തെലങ്കാന: കോൺഗ്രസിനും ടി.ഡി.പിക്കും ഇനി താഴാൻ ഇടമില്ല
text_fieldsഹൈദരാബാദ്: ഏപ്രിൽ 11ന് തെലങ്കാന പോളിങ് ബൂത്തിലേക്ക് നീങ്ങവെ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്ന്, പുതിയ സം സ്ഥാനം ഉയിർകൊണ്ടപ്പോൾ അടിതെറ്റിയ കോൺഗ്രസും തെലുഗുദേശം പാർട്ടിയും (ടി.ഡി.പി) കൂടുതൽ അടിത്തട്ടിലേക്ക് പതി ക്കുമോ എന്നതാണ്. ഒരു കാലത്ത് മേഖലയിലെ അതികായൻമാരായിരുന്ന രണ്ടു പാർട്ടികളും മെലിഞ്ഞുണങ്ങിയിരിക്കുന്നു. ത െലങ്കാനയിൽ അടിവേരുപോലും നഷ്ടമായ ടി.ഡി.പി ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുപോലുമില്ല.
തെലങ്കാന നി യമസഭയിലെ കോൺഗ്രസിെൻറ 19ൽ 10 എം.എൽ.എമാർ ഒരു മാസംകൊണ്ട് പാളയം വിട്ട് തെലങ്കാന രാഷ്ട്രസമിതിയിലേക്ക് (ടി.ആർ.എ സ്) കൂടുമാറുകയും ചെയ്തതോടെ ദേശീയ പാർട്ടിയും തളർന്നുവീണു. മുൻ എം.എൽ.എ മാരടക്കം മുതിർന്ന നേതാക്കളും ടി.ആർ.എസിൽ ചേർന്നു. 119 അംഗ നിയമസഭയിൽ 88 സീറ്റുകൾ നേടിയാണ് ടി.ആർ.എസ് സംസ്ഥാന ഭരണം പിടിച്ചത്. സ്ഥാനാർഥിയെ നിർത്തുന്നില്ലെന്ന് ടി.ഡി.പി തീരുമാനിച്ചതോടെ കോൺഗ്രസ് ഒറ്റക്കാണ് പൊരുതുന്നത്.
അതേസമയം, പാർട്ടിയുടെ ഭാവി സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് മാരി ശശീധർ റെഡ്ഡി അഭിപ്രായപ്പെട്ടത്. തദ്ദേശതെരഞ്ഞെടുപ്പിൽ പാർട്ടി നില മെച്ചപ്പെടുത്തിയിരുന്നുവെന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ കൂടുതൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. പാർട്ടി എം.എൽ.എമാരുെട കൂറുമാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന്, കൂറുമാറ്റ നിയമത്തിെൻറ രീതികൾ പുനഃപരിശോധിക്കേണ്ടതുെണ്ടന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വരണാധികാരികൾ അധികാരത്തിലിരിക്കുന്ന പാർട്ടിയുടെ ഇഷ്ടത്തിന് വഴിപ്പെടുന്നതാണ് ഇവിടെ കാണുന്നതെന്നും ശശീധർ റെഡ്ഡി ആരോപിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രകടനം മോശമായാൽ അടുത്ത് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലെ സാധ്യതകളെ അത് ബാധിക്കുമെന്നതിനാലാണ് ഇത്തവണ മത്സരിക്കാത്തതെന്ന് ടി.ഡി.പി പോളിറ്റ് ബ്യൂറോ അംഗം രാവുല ചന്ദ്രശേഖർ റെഡ്ഡി പറഞ്ഞു. ‘‘ബി.ജെ.പി ദേശീയാടിസ്ഥാനത്തിൽതന്നെ താഴെ വീഴും. ആന്ധ്രയിൽ ഞങ്ങൾ ജയിക്കുെമന്ന് ഉറപ്പാണ്. അങ്ങനെ ഡൽഹിയിൽ ടി.ഡി.പിയുടെ ശക്തി പതിന്മടങ്ങാവുകയും അതുവഴി തെലങ്കാനയുടെ സർവതോന്മുഖ ഉന്നമനത്തിന് പ്രവർത്തിക്കാൻ കഴിയുകയും ചെയ്യും’’ -അദ്ദേഹം പറയുന്നു.
കോൺഗ്രസിനെപ്പോലെ കൂറുമാറ്റങ്ങൾ ടി.ഡി.പിയെയും അടിതെറ്റിച്ചിട്ടുണ്ട്. 2014 മുതൽ 2018 വരെ 15 ൽ 13 ടി.ഡി.പി എം.എൽ.എമാർ പാർട്ടി വിടുകയുണ്ടായി. ഇന്നത്തെ കൂറുമാറ്റ നിയമം പല്ലില്ലാത്തതാണെന്ന് ആരോപിച്ച റെഡ്ഡി, ഒരു സമാജികൻ പാർട്ടി അംഗത്വം രാജിവെക്കുന്ന നിമിഷം അയാളുടെ സാമാജികത്വം ഇല്ലാതാവുന്ന നിയമമാണ് വേണ്ടതെന്നും കൂട്ടിച്ചേർത്തു. അതേസമയം, തെലങ്കാനയിൽ കോൺഗ്രസ് ടി.ഡിപിയോളം തളരില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകൻ യേലക്കാപ്പള്ളി രവി അഭിപ്രായപ്പെടുന്നത്. ദേശീയ തലത്തിൽ എങ്ങനെ മുന്നോട്ടുപോകുന്നു എന്നതിെൻറ അടിസ്ഥാനത്തിലാണ് കോൺഗ്രസിെൻറ സംസ്ഥാനത്തെ അതിജീവിനമെന്നും അേദ്ദഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.