അമിത് ഷായുടെ പ്രതിച്ഛായ തകർക്കുന്നതിനെതിരെ സി.ബി.ഐ അന്വേഷണം വേണമെന്ന് ബി.ജെ.പി
text_fieldsന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രതിച്ഛായ തകർക്കുന്ന, എം.എൽ.എമാരെ ചാക്കിടൽ ആരോപണത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി നേതാക്കൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ കണ്ടു. തങ്ങളുടെ എം.എൽ.എമാരെ 100 കോടി രൂപ കൊടുത്ത് ചാക്കിടാൻ നോക്കിയെന്ന തെലങ്കാന രാഷ്ട്രീയ സമിതിയുടെ ആരോപണം കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ വ്യക്തിപരമായ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അതിനാൽ സി.ബി.ഐ അന്വേഷിക്കണമെന്നുമാണ് ആവശ്യം.
കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരൻ, പാർട്ടി നേതാക്കളായ അരുൺ സിങ്, അനിൽ ബലൂനി എന്നിവരാണ് കമീഷനെ കണ്ട് ഈ ആവശ്യമുന്നയിച്ചത്. തെലങ്കാനയിലേതുപോലെ ഒഡിഷയിൽ ബിജു ജനതാദൾ കൃത്രിമ ഓഡിയോ ടേപ് ഉണ്ടാക്കിയതും അമിത് ഷായുടെ പ്രതിച്ഛായ തകർക്കാനാണെന്ന് ബി.ജെ.പി ആരോപിച്ചു. ഇതിനു പിന്നിൽ പ്രവർത്തിച്ച ബിജു ജനതാദൾ അംഗങ്ങൾക്കെതിരെ കേസെടുക്കണമെന്ന് കമീഷനോട് പാർട്ടി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.