തെലങ്കാനയിലെ പൗരത്വ പ്രക്ഷോഭം: മലയാളികളടക്കമുള്ള വിദ്യാർഥികൾക്കെതിരെ പൊലീസ് നടപടി
text_fieldsഹൈദരാബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ തെലങ്കാനയിൽ പൊലീസ് നടപടി തുടങ്ങി. ഹൈദരാബാദ് കേന്ദ്രസർവകലാശാലയിലെ മലയാളികളടക്കമുള്ള വിദ്യാർഥികൾക്കെതിരെ നേരെത്തെയുടുത്ത കേസിലാണ് പൊലീസ് സമൻസ് അയച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന പ്രതിഷേധത്തിൽ പെങ്കടുത്ത എം.എസ്.എഫ്, ഫ്രേട്ടണിറ്റി, എൻ.എസ്.യു വിദ്യാർഥികൾക്കെതിരെയാണ് നടപടി. വിദ്യാർഥി കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു സർവകലാശാലയിലേക്ക് മാർച്ച് നടത്തിയത്. അനുമതിയില്ലാതെ പ്രതിഷേധം നടത്തിയതിന് അന്ന് പൊലീസ് കേസെടുത്തിരുന്നു. 14 വിദ്യാർഥികളെ പ്രതിയാക്കിയാണ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്.
അതേസമയം, തുടർനടപടികളിലേക്ക് പൊലീസ് പോയിരുന്നില്ല. എന്നാൽ, ശനിയാഴ്ച ഏതാനും വിദ്യാർഥികൾക്ക് സമൻസ് ലഭിക്കുകയായിരുന്നു.
നിസ്സാര വകുപ്പുകൾ മാത്രമേ ചുമത്തിയിട്ടുള്ളൂവെങ്കിലും, ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കുന്ന യൂനിവേഴ്സിറ്റിയുടെയും പൊലീസിെൻറയും നടപടിയിൽ വിദ്യാർഥികൾക്ക് ആശങ്കയുണ്ട്. ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നയിച്ച വിദ്യാർഥികൾക്കുനേരെ യു.എ.പി.എ അടക്കം ചുമത്തിയതും ഇവരെ ഭീതിയിലാക്കുന്നു.
വിദ്യാർഥികളെ ഭരണകൂടം അതിക്രൂരമായി വേട്ടയാടുകയാണെന്ന് എം.എസ്ഫ് ദേശീയ പ്രസിഡൻറ് ടി.പി. അഷ്റഫലി കുറ്റപ്പെടുത്തി. പ്രക്ഷോഭങ്ങൾ അടിച്ചൊതുക്കാനാണ് പൊലീസിെൻറ ശ്രമം. മോദി സർക്കാറിനെതിരെ വിരൽചൂണ്ടുന്നവർ യൂനിവേഴ്സിറ്റികളിൽനിന്ന് ഉയർന്നുവരാൻ പാടില്ല എന്നാണ് ഇവരുടെ നിലപാട്. പൊലീസ് വേട്ടക്കെതിരെ നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു.
വിദ്യാർഥികൾക്കെതിരായ നടപടി ദുരൂഹത ഉയർത്തുന്നതാണെന്ന് ഫ്രേട്ടണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് ഷംസീർ ഇബ്രാഹിം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.