പള്ളികൾ പുതുക്കിപണിയാൻ ഫണ്ടനുവദിച്ച് തെലങ്കാന സർക്കാർ
text_fieldsഹൈദരാബാദ്: മുസ്ലിം പള്ളികൾ പുതുക്കിപണിയാൻ ഫണ്ടനുവദിച്ച് തെലങ്കാന സർക്കാർ. സംസ്ഥാനത്തെ 196 പള്ളികൾക്ക് പണം അനുവദിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. ഉപമുഖ്യമന്ത്രി മുഹമ്മദ് മെഹ്മൂദ് അലി, ആഭ്യന്തര മന്ത്രി നയനി നരസിംഹ റെഡ്ഡി, ബി.ജെ.പി എം.എൽ.എ കിശൻ റെഡ്ഡി, ജില്ലാ കലക്ടർ, ഡെപ്യൂട്ടി മേയർ എന്നിവർ പള്ളികൾ പുതുക്കി പണിയുന്നതിനുള്ള ചെക്കുകൾ വിതരണ ചെയ്യുന്ന ചടങ്ങിൽ പെങ്കടുത്തു.
സംസ്ഥാനത്ത് മുസ്ലിംകളുടെ വികസനത്തെ കുറിച്ച് ഉത്‌കണ്‌ഠയുള്ള ഒരേയൊരാൾ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ആണെന്ന് ആഭ്യന്തരമന്ത്രി നയനി റെഡ്ഡി പറഞ്ഞു. അദ്ദേഹം മുഖ്യമന്ത്രി ആയതിന് ശേഷം ന്യൂനപക്ഷത്തിന് വേണ്ടിയുള്ള സ്കൂളുകൾ അനുവദിക്കുകയും വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്നും ചടങ്ങിൽ ആഭ്യന്തര മന്ത്രി പറഞ്ഞു. കൂടാതെ പെൺകുട്ടികൾക്ക് വിദേശ പഠനത്തിനുള്ള സ്കോളർഷിപ്പ് അനുവദിച്ചതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.