'സ്വച്ച് ഭാരത് ഗ്രാമീൺ' റാങ്കിങിൽ തെലങ്കാന ഒന്നാമത്; സുതാര്യമായ ഭരണത്തിന്‍റെ പ്രതിഫലനമെന്ന് മുഖ്യമന്ത്രി
text_fieldsഹൈദരബാദ്: 'സ്വഛ് ഭാരത് ഗ്രാമീൺ' റാങ്കിങ്ങിൽ തെലങ്കാന ഒന്നാമതെത്തിയത് സർക്കാരിന്‍റെ സുതാര്യമായ പ്രവർത്തനങ്ങളുടെ പ്രതിഫലനമാണിതെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. രാജ്യത്തിന്റെ പുരോഗതിയിൽ തെലങ്കാന പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജൽ ശക്തി മന്ത്രാലയമാണ് വ്യാഴാഴ്ച റാങ്കിങ് പ്രഖ്യാപിച്ചത്.
'തെലങ്കാന സുസ്ഥിര വികസനം കൈവരിക്കുകയും രാജ്യത്തിന് മാതൃകയായി മാറുകയുമാണ്. സംസ്ഥാനം സ്വച്ഛ് ഭാരത് ഗ്രാമീൺ റാങ്കിങിൽ വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു.' ചന്ദ്രശേഖർ റാവു പറഞ്ഞു.
കൂട്ടായ പ്രവർത്തനത്തിലൂടെ 'ഹരിത തെലങ്കാന' എന്ന ലക്ഷ്യം കൈവരിക്കാനുള്ള ശ്രമത്തിലാണെന്നും തെലങ്കാന മുഖ്യമന്ത്രി അറിയിച്ചു. 'സ്വഛ് ഭാരത്' പദ്ധതിയുടെ ഭാഗമായി വിവിധ വിഭാഗങ്ങളിലായി 13 അവാർഡുകൾ തെലങ്കാന നേടിയിട്ടുണ്ട്. ഒക്ടോബർ രണ്ടിന് ന്യൂഡൽഹിയിൽ നടക്കുന്ന 'സ്വച്ഛ് ഭാരത് ദിവസ്' ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.