Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസംസ്ഥാനത്തെ...

സംസ്ഥാനത്തെ ആരോഗ്യമേഖല മെച്ചപ്പെടുത്താൻ 10,000 കോടി രൂപ ചെലവഴിക്കാൻ തീരുമാനം

text_fields
bookmark_border
സംസ്ഥാനത്തെ ആരോഗ്യമേഖല മെച്ചപ്പെടുത്താൻ 10,000 കോടി രൂപ ചെലവഴിക്കാൻ തീരുമാനം
cancel

ഹൈദരാബാദ്: സംസ്ഥാനത്തെ ആരോഗ്യമേഖല മെച്ചപ്പെടുത്താൻ തെലങ്കാന സർക്കാർ 10,000 കോടി രൂപ ചെലവഴിക്കാൻ തീരുമാനം. ചൊവ്വാഴ്​ച വൈകിട്ട് നടന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടായത്​.

മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവി​െൻറ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പൊതുജനാരോഗ്യ മേഖലയെ ശക്തിപ്പെടുത്തുകയും ഗുണപരമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്ന പദ്ധതികൾ ആവിഷ്​കരിക്കാൻ തീരുമാനമായി. രണ്ട​ു വർഷത്തിനുള്ളിൽ സംസ്ഥാനത്തി​െൻറ ആരോഗ്യമേഖല ലോ​ക നിലവാരത്തിലാക്കുകയെന്നതാണ്​ സർക്കാർ ലക്ഷ്യം വെക്കുന്നത്​.

ധനകാര്യമന്ത്രി ഹരീഷ് റാവുവി​െൻറ നേതൃത്വത്തിലുള്ള കാബിനറ്റ് ഉപസമിതിയോട് വിശദ റിപ്പോർട്ട് തയ്യാറാക്കാനും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്​.

സർക്കാർ ആശുപത്രികളുടെ നവീകരണം, ജീവനക്കാരുടെ എണ്ണം വർധിപ്പിക്കൽ, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം എന്നിവയുൾപ്പടെയുള്ള പദ്ധതികളാണ്​ ആവിഷ്​കരിക്കുന്നത്​. കോവിഡ്​ ചികിത്സ രംഗത്ത്​ മറ്റ്​ സംസ്ഥാനങ്ങളെ അപേക്ഷിച്ച്​ മികച്ച ചികിത്സ നൽകാൻ സംസ്ഥാനത്തിന്​ കഴിഞ്ഞതായും യോഗത്തിൽ വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HealthcareInfrastructure
News Summary - Telangana Spends Rs 10,000 Crore To Upgrade Its Healthcare Infrastructure
Next Story