Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.എസിലെ ഇന്ത്യൻ...

യു.എസിലെ ഇന്ത്യൻ വിദ്യാർഥിയുടെ കൊല: പ്രതിയെന്നു സംശയിക്കുന്നയാൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

text_fields
bookmark_border
accused-in-kansas-murder
cancel
sharath-koppu
ശരത്​ കോപ്പു
 

വാഷിങ്​ടൺ: യു.എസിലെ കൻസാസിലെ റെസ്​റ്ററൻറിൽ വെച്ച്​ ഇന്ത്യൻ വിദ്യാർഥി ശരത്​ കോപ്പുവിനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ കൊല്ലപ്പെട്ടു. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഇയാൾക്ക്​ വെടിയേൽക്കുകയായിരുന്നു. മൂന്ന്​ രഹസ്യാന്വേഷണ ഉദ്യോഗസ്​ഥർക്ക്​​ പരിക്കേറ്റിട്ടുണ്ട്​. 
 

ജൂലൈ ആറിനായിരുന്നു കൻസാസിലെ റെസ്​റ്ററൻറിൽ കവർച്ചാ ശ്രമത്തിനിടയിൽ അക്രമി തെലങ്കാന സ്വദേശിയായ ശരത്​ കോപ്പുവിനെ വെടിവെച്ചു കൊന്നത്​. സോഫ്​റ്റ്​വെയർ എഞ്ചിനീയറായ കോപ്പു യു.എസിൽ ബിരുദാനന്തര ബിരുദത്തിന്​ പഠിക്കുന്നതോടൊപ്പം റെസ്​റ്ററൻറിൽ ​േജാലി ചെയ്​തു വരികയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നായിരുന്നു പ്രതിയെ കുറിച്ച്​ സൂചന ലഭിച്ചത്​.  പ്രതി ഉൾപ്പെടുന്ന സി.സി ടി.വി ദൃശ്യം  പൊലീസ് ട്വിറ്ററിലൂടെ പുറത്തുവിടുകയും ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10,000 ഡോളർ (6,87,650 രൂപ) പ്രതിഫലം നൽകുമെന്ന്​ കന്‍സാസ് പൊലീസ് പ്രഖ്യാപിക്കുകയും ചെയ്​തിരുന്നു​.

എന്നാൽ ഞായറാഴ്​ച ഇയാളെ പൊലീസ്​ കണ്ടെത്തി. തുടർന്ന്​ പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെടുകയുമായിരുന്നു. ഏകദേശം ഒരു മണിക്കൂറോളം സമയം നീണ്ടു നിന്ന ഏറ്റമുട്ടലിനൊടുവിലാണ്​ പൊലീസ്​ അക്രമിയെ കൊലപ്പെടുത്തിയത്​. ഇതിനിടെ അക്രമിയുടെ വെടിയേറ്റ്​ മൂന്ന്​ രഹസ്യാന്വേഷണ ഉദ്യോഗസ്​ഥർക്ക്​ പരിക്കേറ്റു. എന്നാൽ പരിക്ക്​ ഗുരുതരമല്ല. അക്രമിയുടെ പേരുവിവരങ്ങൾ പൊലീസ്​ പുറത്തു വിട്ടിട്ടില്ല.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usmalayalam newsKansassarath koppuShot Death
News Summary - In Telangana Student's Killing In US Restaurant, Suspect Shot Dead-world news
Next Story