വേതനമില്ല; തെലങ്കാനയിൽ 15 മാസത്തിനിടെ ആത്മഹത്യ ചെയ്തത് 41 അധ്യാപകർ
text_fieldsഹൈദരാബാദ്: കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ ലോക് ഡൗണിൽ വലഞ്ഞ് തെലങ്കാനയിൽ ഇതുവരെ 41 അധ്യാപകർ ആത്മഹത്യ ചെയ്തു. സ്വകാര്യ സ്കൂളിലെ അധ്യാപകരാണ് ശമ്പളം ലഭിക്കാത്തതുമൂലം ബുദ്ധിമുട്ടിലായത്.
ഭൂരിഭാഗം സ്വകാര്യ സ്കൂളുകളും കുട്ടികളിൽ നിന്ന് ഫീസ് ശേഖരിക്കുന്നുണ്ടെങ്കിലും അധ്യാപകർക്ക് ശമ്പളം കൊടുക്കുന്നില്ല. ഓൺലൈൻ ക്ലാസുകൾ നടത്താൻ വളരെ കുറച്ച് അധ്യാപകരെ മാത്രം നിയോഗിക്കുകയും അവർക്ക് പകുതി ശമ്പളം കൊടുക്കുകയുമാണ് ഭൂരിഭാഗം മാനേജ്മെന്‍റുകളും.
പരാതികൾ ചൂണ്ടിക്കാണിച്ചതോടെ ഏപ്രിൽ മാസം മുതൽ അധ്യാപകർക്ക് 2,000 രൂപ നൽകാമെന്ന് സർക്കാർ വാഗ്ദാനം നൽകിയിരുന്നു. 25 കിലോ അരി സൗജന്യമായി നൽകുമെന്നും സർക്കാർ വാഗ്ദാനം ചെയ്തു. ഏപ്രിൽ, മെയ് മാസങ്ങളിൽ അരി ലഭിച്ചെങ്കിലും പിന്നീട് ലഭിച്ചില്ല. വാഗ്ദാനം ചെയ്ത തുക ഇതുവരെ അധ്യാപകരുടെ അക്കൗണ്ടിൽ വന്നിട്ടില്ല.
തെലങ്കാനയിൽ സ്വകാര്യ മേഖലയിൽ മാത്രം 2,50,000 അധ്യാപകരും 50,000 അനധ്യാപകരും തൊഴിലെടുക്കുന്നുണ്ടെന്നാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.