റെയിൽവേ ട്രാക്കിൽ കടുവ; ദൃശ്യങ്ങൾ വൈറൽ -വിഡിയോ
text_fieldsഹൈദരാബാദ്: തെലങ്കാനയിലെ അസിഫ്ബാദ് ജില്ലയിൽ കടുവ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്ന ദൃശ്യങ്ങൾ വൈറൽ. കുമുരാം ഭീമിലാണ് സംഭവമുണ്ടായത്. ബുധനാഴ്ചയുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.
മക്കോഡി റെയിൽവേ സ്റ്റേഷനിലാണ് കടുവ എത്തിയത്. സ്റ്റേഷനിലുണ്ടായിരുന്നവർ കടുവ റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയിരുന്നു. തെലങ്കാന-മഹാരാഷ്ട്ര അതിർത്തിയിലാണ് റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. തെലങ്കാന-മഹാരാഷ്ട്ര അതിർത്തിയിൽ കടുവകൾ ഇറങ്ങുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്.
ശൈത്യകാലമാണ് പുരുഷ കടുവകൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കടുവകളെ തേടിപോകുന്ന സമയമാണ്. ബഹദ്രാദ്രി കോതഗുഡേം, മുലുഗു ജില്ലകളിലും ഇത്തരത്തിൽ കടുവകളെ കണ്ടിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.