'ടി.എസ്' അല്ല, തെലങ്കാന ഇനി 'ടി.ജി'
text_fieldsഹൈദരാബാദ്: തെലങ്കാന സംസ്ഥാനത്തിന്‍റെ ഔദ്യോഗിക ചുരുക്കെഴുത്ത് ഇനി 'ടി.ജി' എന്നാകും. നിലവിൽ ടി.എസ് എന്നാണ് തെലങ്കാനയുടെ ചുരുക്കെഴുത്ത്. ഇത് മാറ്റി ടി.ജി ആക്കാൻ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ തീരുമാനിച്ചു. പുതിയ സംസ്ഥാന ഗീതത്തിനും അംഗീകാരം നൽകി.
ആന്ധ്ര ശ്രീയുടെ 'ജയ ജയ ജയഹോ തെലങ്കാന' ഗീതമാണ് സംസ്ഥാന ഗീതമായി അംഗീകരിച്ചത്. നേരത്തെ ഭരിച്ചിരുന്ന തെലങ്കാന രാഷ്ട്രസമിതിയാണ് (ടി.ആർ.എസ്, ഇപ്പോൾ ബി.ആർ.എസ്) അവരുടെ പാർട്ടിയുടെ പേരുമായി ഒത്തുപോകുവാൻ തെലങ്കാനയുടെ ചുരുക്കെഴുത്ത് ടി.എസ് എന്നാക്കിയതെന്ന് ഭരണകക്ഷിയായ കോൺഗ്രസ് ആരോപിച്ചു. ഇനി വാഹന രജിസ്ട്രേഷനുകളിൽ ഉൾപ്പെടെ ടി.ജി ചുരുക്കപ്പേര് ഉപയോഗിക്കും.
തെലങ്കാനയിൽ ജാതിസെൻസസ് നടപ്പാക്കുമെന്നും മന്ത്രിസഭ യോഗം തീരുമാനിച്ചു. അധികാരത്തിലെത്തിയാൽ രാജ്യവ്യാപകമായി ജാതിസെൻസസ് നടപ്പാക്കുമെന്ന കോൺഗ്രസ് വാഗ്ദാനത്തിന് ചുവടുപിടിച്ചാണിത്. ജാതി സെൻസസ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.