Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Telangana village wedding turns Covid super-spreader as 87 guests test positive
cancel
Homechevron_rightNewschevron_rightIndiachevron_rightവിവാഹത്തിൽ പ​ങ്കെടുത്ത...

വിവാഹത്തിൽ പ​ങ്കെടുത്ത 87 പേർക്ക്​ കോവിഡ്​; ഒരു ഗ്രാമം മുഴുവൻ ഐസൊലേഷൻ കേന്ദ്രമാക്കി

text_fields
bookmark_border

നിസാമാബാദ്​: തെലങ്കാനയിൽ വിവാഹത്തിൽ പ​ങ്കെടുത്ത 87 അതിഥികൾക്ക്​ കോവിഡ്​. നിസാമാബാദ്​ ജില്ലയിലെ ഹൻമജിപേട്ട്​ ഗ്രാമത്തിലാണ്​ സംഭവം.

370 പേർ വിവാഹത്തിൽ പ​ങ്കെടുത്തതായാണ്​ വിവരം. കൂടുതൽ പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ എല്ലാവരെയും പരിശോധനക്ക്​ വിധേയമാക്കുകയായിരുന്നു. രോഗം സ്​ഥിരീകരിച്ചവരെ​െയല്ലാം വീട്ടുനിരീക്ഷണത്തിലാക്കി. ഗ്രാമത്തിൽ ഒരു ഐസൊലേഷൻ സെന്‍റർ ഒരുക്കുകയും ചെയ്​തു. രോഗികളുമായി സമ്പർക്കത്തിലായവ​െര കണ്ടെത്താനുള്ള ശ്രമത്തിലാണ്​ അധികൃതർ.

തൊട്ടടു​ത്ത ഗ്രാമമായ സിദ്ധപുർ ഗ്രാമത്തിൽനിന്നും നിരവധ​ിപേർ വിവാഹത്തിൽ പ​ങ്കെടുക്കാനെത്തിയിരുന്നു. ഇവിടെയും കൂടുതൽപേർക്ക്​ രോഗം സ്​ഥിരീകരിച്ചതായും അധികൃതർ പറയുന്നുണ്ട്​. നിരവധി ​പേരെ നിസാമാബാദിലെ ജനറൽ ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്​. സിദ്ധാപൂർ ഗ്രാമത്തിലും ആരോഗ്യവിദഗ്​ധർ കോവിഡ്​ പരിശോധന ക്യാമ്പുകൾ തുടങ്ങി.

കോവിഡ്​ രൂക്ഷമായ മഹാരാഷ്​ട്ര അതിർത്തിയിലാണ്​ നിസാമാബാദ്​ ജില്ല. ഞായറാഴ്ച 96 പേർക്കാണ്​ ജില്ലയിൽ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഞായറാഴ്ച തെലങ്കാനയിൽ 1097 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. നിലവിൽ 8746 പേർ ഇവിടെ ചികിത്സയിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telanganawedding​Covid 19Corona VirusCovid super spread
News Summary - Telangana village wedding turns Covid super-spreader as 87 guests test positive
Next Story