ഫേസ്ബുക്കിലൂടെ ടി.വി പ്രൊഡ്യൂസർ ചമഞ്ഞ് തട്ടിപ്പ്; തെലങ്കാന യുവതി അറസ്റ്റിൽ
text_fieldsഹൈദരാബാദ്: ടെലിവിഷൻ പ്രൊഡ്യൂസറുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമ്മിച്ച് നടീ നടൻമാരിൽ നിന്നും മറ്റും പണം തട്ടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന സ്വദേശിനി വൈ. ശ്രീലത(33)ആണ് അറസ്റ്റിലായത്.
ഈ നാട് ടെലിവിഷനിലെ (ഇ.ടി.വി) പ്രൊഡ്യൂസർ ശ്രീദേവി തുമ്മലയുടെ പേരിലാണ് യുവതി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയത്. തുടർന്ന് ശ്രീദേവിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സിനിമയിലും ടി.വി പരിപാടികളിലും അവസരം നൽകാമെന്ന് പറഞ്ഞ് നടീനടൻമാരിൽ നിന്നും മറ്റ് ആളുകളിൽ നിന്നും പണം തട്ടുകയായിരുന്നു.
50,000 രൂപ മുതൽ ആറ് ലക്ഷം രൂപ വരെ ഇവർ ഇത്തരത്തിൽ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് വാങ്ങിയെടുക്കുകയായിരുന്നു. ആഢംഭര ജീവിതത്തിനാണ് ഇവർ ഇൗ പണം ഉപയോഗിച്ചത്. 2018 ജൂലൈയിലാണ് ടെലിവിഷനിൽ ശ്രീദേവി തുമ്മലയുടെ പേര് യുവതിയുടെ ശ്രദ്ധയിൽ പെട്ടതും അവരുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയതും.
യുവതിയുടെ പ്രവർത്തി സ്ഥാപനത്തിെൻറ സൽപേരിന് കളങ്കമുണ്ടാക്കിയതായി കാണിച്ച് ഇ.ടി.വി ഓപ്പറേഷൻ വിഭാഗം ചീഫ് മാനേജർ ബി.വി.ആർ മൂർത്തി നൽകിയ പരാതിയെ തുടർന്ന് പൊലീസ് യുവതിക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്തു. ഐ.ടി ആക്ട് പ്രകാരമുള്ള കുറ്റവും ചുമത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.