1.47 ലക്ഷം കോടി കുടിശ്ശിക: കമ്പനികൾക്കും കേന്ദ്രത്തിനും കോടതിയുടെ രൂക്ഷ വിമർശനം
text_fieldsന്യൂഡൽഹി: സുപ്രീംകോടതി നിർദേശിച്ച 1.47 ലക്ഷം കോടി രൂപ കുടിശ്ശിക അടക്കാൻ ടെലികോം കമ് പനികൾക്ക് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കർശന നിർദേശം ന ൽകി. ടെലികോം കമ്പനികൾക്ക് പണമടക്കാൻ 20 വർഷത്തെ സമയപരിധി ചോദിച്ച കേന്ദ്ര സർക്കാറിനെ ബെഞ്ച് രൂക്ഷമായി വിമർശിച്ചു.
സർക്കാറിന് നൽകാനുള്ള കുടിശ്ശിക സ്വന്തം നിലക്ക് കണക്കാക്കാൻ ടെലികോം കമ്പനികളെ അനുവദിച്ച കേന്ദ്ര സർക്കാർ നടപടി കോടതിയലക്ഷ്യമാണ്. അതു വഴി സർക്കാർ തട്ടിപ്പ് നടത്തുകയാണ് ചെയ്തത്. കുടിശ്ശിക അടക്കാനുള്ള ഉത്തരവിന് മുകളിൽ ഇനിയും എതിർപ്പുമായി വരാൻ അനുവദിക്കില്ല. പിഴയും പലിശയുമടക്കം സുപ്രീംകോടതി നിർണയിച്ച തുക ടെലികോം കമ്പനികൾ നൽകണം. യുക്തിസഹമായ സമയം ചോദിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത നൽകിയ അപേക്ഷ പിന്നീട് പരിഗണിക്കാനായി ബെഞ്ച് മാറ്റി. കോടതിയുടെ അനുമതിയില്ലാതെ എങ്ങനെയാണ് കമ്പനികൾ കുടിശ്ശിക സ്വയം കണക്കാക്കിയതെന്ന് സുപ്രീംകോടതി ചോദിച്ചു.
കമ്പനികൾ അടക്കാനുള്ളത് പൊതുപണമാണ്. 20 വർഷമായി അവർ അടക്കാതിരുന്നതാണ് -ജ. മിശ്ര തുടർന്നു. മാധ്യമങ്ങളിലൂടെ തങ്ങൾക്ക് അനുകൂലമായ അഭിപ്രായ രൂപവത്കരണത്തിന് ശ്രമിക്കുകയാണ് കമ്പനികൾ. തങ്ങളുെട ഉത്തരവ് മറികടക്കാൻ അനുവദിക്കില്ല. മൊെെബൽ കമ്പനികളുടെ വാദം അംഗീകരിച്ചാൽ സുപ്രീംകോടതിയും വഞ്ചനയുടെ ഭാഗമാകും. അതിനാൽ കോടതിയുടെ തീരുമാനം പുനഃപരിശോധിക്കുന്ന പ്രശ്നമില്ല.
ഇതിനകം അടച്ച തുകകൾക്ക് ശേഷം വൊഡാഫോൺ 49,538 കോടി രൂപയും ഭാരതി എയർടെൽ 27,740 കോടിയും റിലയൻസ് ടെലി കമ്യൂണിക്കേഷൻസ് 21,135.6 കോടിയും റിലയൻസ് ജിയോ 60.52 കോടിയും ടാറ്റ ഗ്രൂപ് 11,265 കോടിയും ഇനിയും നൽകാനുണ്ട്.
Latest Video
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.