വെല്ലുവിളി വിനയായി; ട്രായ് ചെയർമാെൻറ സകല വിവരങ്ങളും ചോർത്തി
text_fieldsന്യഡൽഹി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ചെയര്‍മാൻ ആര്‍.എസ് ശര്‍മ്മ ഇന്നലെ ട്വിറ്ററിൽ തെൻറ ആധാർ നമ്പർ പരസ്യപ്പെടുത്തി നടത്തിയ ചലഞ്ചിന് ഹാക്കർമാരുടെ കിടിലൻ മറുപടി. ചെയർമാെൻറ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അടക്കം ചോർത്തിയായിരുന്നു ഹാക്കർമാരുടെ മറുപടി. സ്വകാര്യതയെ ഹനിക്കുന്ന വിധത്തില്‍ ഒരു വിവരവും ആധാർ നമ്പറിലൂടെ ആര്‍ക്കും ചോര്‍ത്താന്‍ സാധിക്കുകയില്ല എന്ന് സ്ഥാപിക്കാനായായിരുന്നു ശർമ്മയുടെ ചലഞ്ച്.
ഇതിെൻറ ഭാഗമായി തന്‍റെ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തി എന്തെങ്കിലും നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുമോ? എന്ന് അദ്ദേഹം വെല്ലുവിളിക്കുകയായിരുന്നു. താങ്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയാല്‍ നിയമനടപടികള്‍ ഉണ്ടാക്കില്ല എന്ന് ഉറപ്പ് തരാമോ എന്ന് ട്വിറ്ററിൽ ഹാക്കർമാർ ചോദിച്ചപ്പോള്‍ ആര്‍.എസ് ശര്‍മ്മ അതുണ്ടാവില്ലെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ശേഷം നടന്നത് ഞെട്ടിപ്പിക്കുന്ന ഹാക്കിങ്ങായിരുന്നു.
ട്രായ് ചെയർമാെൻറ സ്വകാര്യ മൊബൈല്‍ നമ്പറും വാട്സപ്പ് പ്രൊഫൈല്‍ ഫോട്ടായും ബാങ്ക് വിവരങ്ങള്‍ മുതല്‍ സകലതും ഹാക്ക് ചെയ്ത് ട്വിറ്ററിലൂടെ പരസ്യപ്പെടുത്തി. മേൽവിലാസം, കോഡ്, എയർ ഇന്ത്യയുടെ ഫ്ലയർ നമ്പർ, ജി-മെയിൽ, ചാറ്റ് വിവരങ്ങൾ തുടങ്ങി അദ്ദേഹത്തിെൻറ സോഷ്യൽ മീഡിയ അക്കൗണ്ടുകളും പാൻ കാർഡ് വിവരങ്ങളും ഹാക്ക് ചെയ്യപ്പെട്ടു. 7621,7768,2740 എന്ന അദ്ദേഹത്തിെൻറ ആധാർ നമ്പർ ലിങ്ക് ചെയ്തിരിക്കുന്നത് അദ്ദേഹത്തിന്‍റെ സെക്രട്ടറിയുടെ മൊബൈല്‍ നമ്പറുമായിട്ടാണെന്നും ഹാക്കര്‍മാർ കണ്ടെത്തി വിവരം നൽകി.
ആധാർ നമ്പർ പരസ്യപ്പെടുത്തിയാൽ ഒന്നു സംഭവിക്കില്ലെന്ന് ശർമ മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ട്വീറ്റുകളും വന്നിരുന്നു. അതിന് മറുപടിയായാണ് അദ്ദേഹം തെൻറ ആധാർ പരസ്യപ്പെടുത്തിയത്. പൗരന്മാരുടെ ആധാര്‍വിവരങ്ങള്‍ സർക്കാരിെൻറ ഒത്താശയോടെ സ്വകാര്യ കമ്പനികളടക്കം ചോർത്തുന്നു എന്ന വിവാദം കത്തി നിൽക്കുന്ന സാഹചര്യം കൂടിയായപ്പോൾ അതിൽ നിന്നും മുഖം രക്ഷിക്കാനായിരുന്നു ട്രായ് ചെയർമാെൻറ ലക്ഷ്യം. എന്നാൽ സംഭവം കൈവിട്ട് പോവുകയായിരുന്നു.
മുമ്പ് ആധാർ സുരക്ഷിതമല്ലെന്ന് വെല്ലുവിളിച്ച ഫ്രഞ്ച് റിസേർച്ചർ ഏലിയട്ട് ആൽഡേഴ്സനാണ് ശർമയുടെ വെല്ലുവിളി ഏറ്റെടുത്ത് വിവരങ്ങൾ മുഴുവൻ ചോർത്തിയത്. എത്രയും പെട്ടന്ന് ജി-മെയിൽ പാസ്വേർഡ് മാറ്റാനും ശർമക്ക് ആൽഡേഴ്സൻ ഫ്രീയായി ഉപദേശം നൽകുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആധാർ നമ്പർ പരസ്യപ്പെടുത്താൻ ആൽഡേഴ്സൻ വെല്ലുവിളിച്ചു. താൻ ഒരിക്കലും ആധാറിന് എതിരല്ലെന്നും എന്നാൽ ആധാർ സുരക്ഷിതമാണ് എന്ന് പറയുന്നതിനെയാണ് താൻ എതിർക്കുന്നതെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
Hi @narendramodi,
— Elliot Alderson (@fs0c131y) July 28, 2018
Can you publish your #Aadhaar number (if you have one)?
Regards,
അതേസമയം സംഭവത്തെ കുറിച്ച് ശർമയോട് പ്രതികരണം തേടിയപ്പോൾ വെല്ലുവിളി കുറച്ചു സമയം കൂടി മുന്നോട്ട് പോകെട്ട എന്നായിരുന്നു മറുപടി. 4,000ത്തോളം ലൈക്കുകളും 3000ത്തോളം റീട്വീറ്റുകളും കമൻറുകളുമാണ് ശർമ്മയുടെ ട്വിറ്റർ പോസ്റ്റിന് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.