Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎല്ലാ വാർത്താവിനിമയ...

എല്ലാ വാർത്താവിനിമയ സേവനങ്ങളും ഇനി കേന്ദ്ര സർക്കാറിന് ഏറ്റെടുക്കാം; ടെലികോം ബിൽ ലോക്സഭയിൽ

text_fields
bookmark_border
എല്ലാ വാർത്താവിനിമയ സേവനങ്ങളും ഇനി കേന്ദ്ര സർക്കാറിന് ഏറ്റെടുക്കാം; ടെലികോം ബിൽ ലോക്സഭയിൽ
cancel

ന്യൂഡൽ​ഹി: ദേശസുരക്ഷക്കായി എല്ലാ വാർത്താവിനിമയ സേവനങ്ങളും നെറ്റ് വർക്കുകളും ഏറ്റെടുക്കാനും കൊണ്ടുനടത്താനും സസ്​പെൻഡ് ചെയ്യാനും കേന്ദ്ര സർക്കാറിന് അധികാരം നൽകുന്ന ടെലികമ്യൂണികേഷൻസ് ബിൽ 2023 ലോക്സഭയിൽ. ഓൺലൈൻ മാധ്യമങ്ങളെയും ടെലികമ്യുണിക്കേഷൻസ് ഗണത്തിൽ ഉൾപ്പെടുത്തിയ പുതിയ ബിൽ നിയമമാകുന്നതോടെ 138 വർഷം പഴക്കമുള്ള ടെലി​ഗ്രാഫ് നിയമം ഇല്ലാതാകും.

പാർലമെന്റ് സുരക്ഷവീഴ്ചയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ ഇന്നലെ പ്രത്യേക അജണ്ടയാക്കി കാര്യപരിപാടികളിൽ ഉൾപ്പെടുത്തിയാണ് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് ബിൽ അവതരിപ്പിച്ചത്. ആഗസ്റ്റിൽ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ ബിൽ വിവിധ കോണുകളിൽനിന്ന് ശക്തമായ എതിർപ്പ് നേരിട്ടിരുന്നു.

ബില്ലിലെ മറ്റൊരു വിവാദ വ്യവസ്ഥപ്രകാരം വ്യക്തികൾ അയക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്ന സന്ദേശങ്ങൾ ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, ദേശ സുരക്ഷ എന്നിവ കാരണമാക്കി പിടിച്ചുവെക്കാനും കേ​ന്ദ്ര സർക്കാറിന് അധികാരമുണ്ട്. ദുരന്ത നിവാരണം ​പോലുള്ള അടിയന്തരാവസ്ഥകളിലോ, ജനങ്ങളുടെ സുരക്ഷക്ക് ആവശ്യമെന്ന് തോന്നുന്ന മറ്റു ഘട്ടങ്ങളിലോ കേന്ദ്ര സർക്കാറോ സംസ്ഥാന സർക്കാറോ നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്ക് ഇതിനുള്ള അധികാരമുണ്ടാകും. ടെലികോം നിയന്ത്രണ അതോറിറ്റിയായ ട്രായിയുടെ അധികാരത്തിന് ബിൽ കടിഞ്ഞാണിടുന്നുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telecommunications Bill 2023Indian Telegraph Act
News Summary - Telecommunications Bill 2023 in Lok Sabha
Next Story