Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെലങ്കാന നിയമസഭ...

തെലങ്കാന നിയമസഭ പിരിച്ചുവിട്ടു

text_fields
bookmark_border
തെലങ്കാന നിയമസഭ പിരിച്ചുവിട്ടു
cancel

ഹൈദരാബാദ്​: തെലങ്കാന നിയമസഭ പിരിച്ച്​ വിട്ട്​ സംസ്ഥാന മന്ത്രിസഭ പ്രമേയം പാസാക്കി. മന്ത്രിസഭ പിരിച്ച്​ വിടാനുള്ള തീരുമാനം ഗവർണർ അംഗീകരിച്ചു. ഇതോടെ സംസ്ഥാനത്ത്​ നേരത്തെ തെരഞ്ഞെടുപ്പിന്​ കളമൊരുങ്ങി. കാലാവധി പൂർത്തിയാകാൻ എട്ട്​ മാസം ബാക്കി നിൽക്കെയാണ്​ മുഖ്യമ​ന്ത്രി ചന്ദ്രശേഖർ റാവു നിയമസഭ പിരിച്ച്​ വിടാൻ തീരുമാനമെടുത്തത്​.

കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ ചന്ദ്രശേഖർ റാവു നിർദേശിച്ചിട്ടുണ്ട്​. അതേ സമയം, പ്രസിഡൻറ്​ ഭരണം ഏർപ്പെടുത്തണമെന്ന്​ ബി.ജെ.പി ആവശ്യപ്പെട്ടു. ലോക്​സഭ​ തെരഞ്ഞെടുപ്പിനൊപ്പം തെലങ്കാന നിയമസഭയിലും വോ​െട്ടടുപ്പ്​ നടത്തിയാൽ ദേശീയ വിഷയങ്ങൾക്കിടയിൽ സംസ്ഥാന സർക്കാറി​​​​​െൻറ വികസന പ്രവർത്തനങ്ങൾ ചർച്ചയാവില്ലെന്ന സൂചനകളെ തുടർന്നാണ്​ നിയമസഭ നേരത്തെ പിരിച്ച്​ വിടാൻ ചന്ദ്രശേഖർ റാവു തീരുമാനമെടുത്തത്​. ഡിസംബർ മാസത്തിൽ തെലങ്കാനയിൽ തെരഞ്ഞെടുപ്പ്​ ഉണ്ടാകുമെന്നാണ്​ സൂചന.

നേരത്തെ കഴിഞ്ഞ ഞായറാഴ്​ച നടത്തിയ പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ നിയമസഭ പിരിച്ച്​ വിടുന്നതിനെ കുറിച്ച്​ കെ.സി.ആർ സൂചന നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KCRmalayalam newstelgana
News Summary - Telgana assembly issue-India news
Next Story