ചൈന ഞങ്ങളുടെ വാക്സിൻ ബൂസ്റ്റർ ഡോസ് എടുക്കൂ -അദാർ പൂനേവാല
text_fieldsകോവിഡ് വീണ്ടും പൊട്ടിപ്പുറപ്പെട്ട ചൈനയിൽ തങ്ങളുടെ ബൂസ്റ്റർ ഡോസുകൾ ഉപയോഗിച്ചുനോക്കാൻ ആവശ്യപ്പെട്ടതായി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയർമാൻ അദാർ പൂനേവാല. എൻ.ഡി ടി.വിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ചൈനയോട് തങ്ങളുടെ വാക്സിൻ സ്വീകരിക്കാൻ പറഞ്ഞതായി വെളിപ്പെടുത്തിയത്. “ലോകം അതിന്റെ വിതരണ ശൃംഖലയിലെ പ്രശ്നങ്ങളിലേക്കും നിക്ഷേപത്തിലേക്കും തിരിച്ചുവരേണ്ടത് വളരെ പ്രധാനമാണ്. അതിനാൽ, ചൈന ഇതിൽ നിന്ന് കരകയറുന്നതാണ് ലോകത്തിന് നല്ലത്” -അദാർ പൂനേവാല എൻ.ഡി ടി.വിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
“ഞങ്ങൾ ചൈനയുമായി ഇടപഴകാൻ ശ്രമിക്കുകയാണ്. രാഷ്ട്രീയ വ്യത്യാസങ്ങളും പ്രശ്നങ്ങളും ആശങ്കകളും മാറ്റിവെച്ച് വാക്സിനുകൾ ഒരു ബൂസ്റ്ററായി എടുക്കാൻ അവരോട് പറയുന്നു” -അദ്ദേഹം പറഞ്ഞു. അവർ ഏതുവഴിക്കാണ് നീങ്ങേണ്ടതെന്ന് അവരാണ് തീരുമാനിക്കുന്നതെന്നും അവർ വേഗത്തിൽ തീരുമാനം എടുക്കുമെന്നും പൂനേവാല കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.