‘ഫ്രീസിങ് പോയന്റി’നും താഴെ കശ്മീർ താഴ്വര; ചിത്രങ്ങൾ കാണാം
text_fieldsശ്രീനഗർ: മഞ്ഞിന്റെ കട്ടിയുള്ള ആവരണത്തിൽ തണുത്തുറഞ്ഞ് കിടപ്പാണ് ജമ്മു കശ്മീർ താഴ്വരയുടനീളം. ഓരോ ദിവസം കൂടുന്തോറും കൂടുതൽ തണുപ്പിലേക്ക് നീങ്ങുകയാണ്.ഡിസംബർ 21 ന് ആരംഭിച്ച ശൈത്യകാലത്തിൻ്റെ ഏറ്റവും കഠിനമായ ‘ചില്ലൈ-കലാ’ൻ്റെ പിടിയിലാണിപ്പോൾ കശ്മീർ.
വടക്കൻ കശ്മീരിൽ സ്കീയിംഗ് പ്രവർത്തനങ്ങൾക്ക് പേരുകേട്ട ടൂറിസ്റ്റ് റിസോർട്ട് പട്ടണമായ ഉൽമാർഗിൽ കഴിഞ്ഞ ദിവസം മൈനസ് 11.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. തെക്കൻ കശ്മീരിലെ പഹൽഗാമിലെ വാർഷിക അമർനാഥ് യാത്രയുടെ ബേസ് ക്യാമ്പിൽ മൈനസ് 8.4 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
ശ്രീനഗറിൽ തിങ്കളാഴ്ച രാത്രി മൈനസ് 3.5 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. തലേന്നത്തെ രാത്രിയെ അപേക്ഷിച്ച് രണ്ട് ഡിഗ്രിയിലധികമാണ് കുറഞ്ഞത്.
കശ്മീരിലേക്കുള്ള ഗേറ്റ്‌വേ നഗരമായ അസിഗണ്ടിൽ കുറഞ്ഞ താപനില മൈനസ് 7.5 ഡിഗ്രി സെൽഷ്യസും പാംപോർ ടൗണിലെ കോനിബാലിൽ മൈനസ് 7.5 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വടക്കൻ കശ്മീരിലെ കുപ്‌വാരയിൽ 0.1 ഡിഗ്രി സെൽഷ്യസും തെക്കൻ കശ്മീരിലെ കോക്കർനാഗിൽ മൈനസ് 5.6 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.
പുതുവർഷത്തിന്റെ ആദ്യ ദിനങ്ങളിൽ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.