'കാശി, മഥുര ബാക്കി ഹെ'; അയോധ്യക്ക് പിന്നാലെ മഥുരയിൽ ക്ഷേത്രത്തിനായി തയാറെടുപ്പ് തുടങ്ങിയെന്ന് യു.പി ഉപമുഖ്യമന്ത്രി
text_fieldsലഖ്നോ: യു.പി നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ മഥുര കൃഷ്ണജന്മഭൂമി ക്ഷേത്രമെന്ന വാദമുയർത്തി നേട്ടംകൊയ്യാൻ ബി.ജെ.പി. അയോധ്യയിലും കാശിയിലും ക്ഷേത്രങ്ങൾ നിർമാണത്തിലാണെന്നും മഥുരയിൽ ക്ഷേത്രം നിർമിക്കാനുള്ള തയാറെടുപ്പ് മുന്നോട്ടുപോകുകയാണെന്നും യു.പി ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ ട്വീറ്റ് ചെയ്തു. അയോധ്യയിൽ ബാബരി മസ്ജിദ് തകര്‍ത്തതിന്‍റെ വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഉപമുഖ്യമന്ത്രിയുടെ പ്രസ്താവന.
മഥുരയിലെ ശാഹി ഇൗദ്ഗാഹ് പള്ളിക്കകത്ത് പൂജാ ചടങ്ങുകളോടെ കൃഷ്ണ വിഗ്രഹം സ്ഥാപിക്കാൻ അഖില ഭാരതീയ ഹിന്ദു മഹാസഭ പ്രഖ്യാപിച്ച മാർച്ച് തിങ്കളാഴ്ച മാറ്റിെവച്ചതിനു പിന്നാലെയാണ് ഉപമുഖ്യമന്ത്രി ഒൗദ്യോഗികമായി ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഹിന്ദു മഹാസഭയുടെ മാർച്ച് കണക്കിലെടുത്ത് മഥുരയിൽ നിേരാധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
മഥുരയിലെ ശ്രീകൃഷ്ണ ജന്മക്ഷേത്രത്തിനോട് ചേർന്നുള്ള ഷാഹി ഈദ് ഗാഹ് മസ്ജിദ് പൊളിച്ചുനീക്കണമെന്ന ആവശ്യം ഹിന്ദുത്വവാദികൾ ഏറെക്കാലമായി ഉന്നയിക്കുന്നുണ്ട്. ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലം ഷാഹി ഈദ് ഗാഹ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അടിയിലാണെന്നാണ് ഇവരുടെ വാദം. ക്ഷേത്രത്തിെൻറ ഒരു ഭാഗം തകർത്താണ് പള്ളി പണിതതെന്ന അവകാശവാദം മഥുര സിവിൽ കോടതി കഴിഞ്ഞ വർഷം തള്ളിയിരുന്നു.
അയോധ്യയിലെ രാമക്ഷേത്രത്തിന് പിന്നാലെ അടുത്ത ലക്ഷ്യം കാശിയും മഥുരയുമാണെന്ന് സംഘ്പരിവാർ നേതൃത്വം പലതവണ വ്യക്തമാക്കിയിരുന്നു. 'യെഹ് സിര്‍ഫ് ഝന്‍കി ഹെ, കാശി, മഥുര ബാക്കി ഹെ (ഇത് തുടക്കം മാത്രം, കാശിയും മഥുരയും വരാനുണ്ട്)' എന്ന് മുദ്രാവാക്യം ഉയർത്തുകയും ചെയ്തിരുന്നു.
കാശിയിലെ പ്രസിദ്ധമായ വിശ്വനാഥ ക്ഷേത്രം അതിര്‍ത്തി പങ്കിടുന്നത് ഗ്യാന്‍വാപി പള്ളിയുമായിട്ടാണ്. ഇതും മഥുരയിലെ ഷാഹി ഈദ് ഗാഹ് മോസ്കും പൊളിക്കണമെന്നത് സംഘ്പരിവാര്‍ സംഘടനകളുടെ ഏറെക്കാലത്തെ ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.