Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതിങ്കളാഴ്​ച മുതൽ...

തിങ്കളാഴ്​ച മുതൽ ആരാധനാലയങ്ങൾ തുറക്കുമെന്ന് മഹാരാഷ്​ട്ര​ സർക്കാർ

text_fields
bookmark_border
തിങ്കളാഴ്​ച മുതൽ ആരാധനാലയങ്ങൾ തുറക്കുമെന്ന് മഹാരാഷ്​ട്ര​ സർക്കാർ
cancel

മുംബൈ: മഹാരാഷ്​ട്രയിൽ തിങ്കളാഴ്​ച മുതൽ ആരാധനാലയങ്ങൾ തുറക്കുമെന്ന് സർക്കാർ. കോവിഡ്​ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാവും ആരാധനാലയങ്ങളിൽ പ്രവേശനം അനുവദിക്കുക. മാസ്​ക്​ നിർബന്ധമായിരിക്കുമെന്നും അധികൃതർ ​ അറിയിച്ചു. നേരത്തെ ദീപാവലിക്ക്​ ശേഷം സംസ്ഥാനത്ത്​ ആരാധനാലയങ്ങൾ തുറക്കുമെന്ന്​ മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ അറിയിച്ചിരുന്നു.

കോവിഡ്​ ലോക്​ഡൗണിനെ തുടർന്നാണ്​ ​മഹാരാഷ്​ട്രയിൽ ആരാധനാലയങ്ങൾ അടച്ചത്​. പിന്നീട്​ കേന്ദ്രസർക്കാർ ഇളവ്​ നൽകിയപ്പോഴും സുരക്ഷ മുൻനിർത്തി ആരാധനാലയങ്ങൾ തുറക്കാൻ മഹാരാഷ്​ട്ര സർക്കാർ തയാറായിരുന്നില്ല. തീരുമാനത്തിനെതിരെ മഹാരാഷ്​ട്ര ഗവർണർ ഭഗത്​സിങ്​ കോശ്യാരിയും ബി.ജെ.പിയും രംഗത്തെത്തുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്​തിരുന്നു.

അതേസമയം, കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ സ്​കൂളുകളും തുറക്കുമെന്ന്​ ഉദ്ധവ്​ താക്കറെ അറിയിച്ചിട്ടുണ്ട്​. ഒമ്പത്​ മുതൽ12 വരെ ക്ലാസുകളിലുള്ള വിദ്യാർഥികൾക്കാവും അധ്യയനം ആരംഭിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaharashtraTemple opening
News Summary - Temples, Other Places Of Worship To Reopen In Maharashtra From Monday
Next Story