ഡൽഹിയിലെ വോട്ടർമാർക്ക് 10 വാഗ്ദാനങ്ങളുമായി ആം ആദ്മി
text_fieldsന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടർമാർക്ക് മുമ്പാകെ 10 വാഗ്ദാനങ്ങളുമായി ആം ആദ്മി പാർട്ടിയ ും മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും. വിദ്യാഭ്യാസത്തിന് സൗജന്യ വൈദ്യുതി, 24 മണിക്കൂർ കുടിവെള്ളം, രാജ്യാന്തര നി ലവാരമുള്ള വിദ്യാഭ്യാസം, യമുന നദിയിലും ചേരികളിലും അടക്കം ശുചിത്വം തുടങ്ങിയ വാഗ്ദാനങ്ങളാണ് ആം ആദ്മി പാർട്ടി മുന്നോട്ടുവെക്കുന്നത്.
വിദ്യാർഥികൾക്കും വനിതകൾക്കും സൗജന്യ ബസ് യാത്ര, മികച്ച ചികിത്സാ സൗകര്യം, ചെലവ് കുറഞ്ഞ യാത്രാ സൗകര്യം, മലനീകരണ രഹിത ഡൽഹി, സ്ത്രീ സുരക്ഷയ്ക്കായി മൊഹല്ല മാർഷൽമാർ, അനധികൃത കോളനികൾക്ക് റോഡ്, വെള്ളം, അഴുക്കുചാല്‍, സി.സി.ടി.വി, മൊഹല്ല ക്ലിനിക് അടക്കമുള്ള സൗകര്യങ്ങൾ, ചേരിയിൽ താമസിക്കുന്നവർക്ക് ജഹാൻ ജഗ്ഗി വാഹിൻ മാക്കൻ പദ്ധതിയിൽ വീടുകൾ എന്നിവയാണ് മറ്റ് വാഗ്ദാനങ്ങൾ.
തെരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ ഭാഗമായ വാഗ്ദാനങ്ങളല്ല പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്ന കാര്യങ്ങൾ ഡൽഹി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ്. പ്രകടനപത്രിക ഉടൻ പുറത്തിറക്കുമെന്നും കെജ് രിവാൾ അറിയിച്ചു.
200 യൂനിറ്റ് വൈദ്യുതിയും 20000 ലിറ്റർ വെള്ളവും സൗജന്യമായി നൽകുക എന്ന വാഗ്ദാനം വഴി ജനങ്ങളുടെ പിന്തുണ നേടിയെടുക്കാൻ സാധിക്കുെമന്നാണ് ആപ്പിന്‍റെ വിലയിരുത്തൽ. മലനീകരണതോത് 300 ശതമാനം കുറക്കുമെന്നും രണ്ട് കോടി മരങ്ങൾ നട്ടുപിടിപ്പിക്കുമെന്നും ആം ആദ്മി വാഗ്ദാനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.