കാട്ടാനകളുടെ സുരക്ഷിത സഞ്ചാരത്തിന് വാളയാറിനും എട്ടിമടക്കും ഇടയിൽ ഭൂഗർഭ പാതക്ക് ടെണ്ടർ
text_fieldsചെന്നൈ: കാട്ടാനകളുടെ സുരക്ഷിത സഞ്ചാരം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ കേരള-തമിഴ്നാട് അതിർത്തിയിൽ വാളയാർ-എട്ടിമട റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ രണ്ട് തുരങ്കപാതകൾ നിർമിക്കാൻ തീരുമാനം.
ഇതിന്റെ ഭാഗമായി പാളങ്ങൾക്കടിയിൽ പാതകൾ നിർമിക്കുന്നതിന് റെയിൽവേ പാലക്കാട് ഡിവിഷൻ ഇ- ടെണ്ടർ ക്ഷണിച്ചു. രണ്ട് ഭൂഗർഭ പാതകളുടെ നിർമാണവും മറ്റ് ഇലക്ട്രിക്കൽ ജോലികളും ഉൾപ്പെടെ 7.49 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 24 മാസത്തിനുള്ളിൽ പണി പൂർത്തിയാക്കണം.
വാളയാർ ഭാഗത്ത് ഇതേവരെ ട്രെയിനിടിച്ച് 28 കാട്ടാനകൾ കൊല്ലപ്പെട്ടതായാണ് കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.