'മകളുടെ വരുമാനത്തിൽ ജീവിക്കുന്നുവെന്ന പരിഹാസം സഹിക്കാനായില്ല'; ടെന്നീസ് താരത്തിന്റെ കൊലപാതകത്തിൽ പിതാവിന്റെ മൊഴി പുറത്ത്
text_fieldsന്യൂഡൽഹി: ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ പിതാവ് ദീപക് യാദവിശന്റ മൊഴി പുറത്ത്. മകളുടെ വരുമാനത്തിലാണ് ജീവിക്കുന്നതെന്ന ഗ്രാമീണരുടെ പരിഹാസം കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് റിപ്പോർട്ട്. ഈയടുത്തായി ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമായിരുന്നുവെന്നാണ് റിപ്പോർട്ട്. പുതിയ ടെന്നീസ് അക്കാദമി പൂട്ടണമെന്ന് ദീപക് മകളോട് നിരന്തരമായി ആവശ്യപ്പെട്ടിരുന്നു.
പാലുവാങ്ങാനായി വാസിർബാദ് ഗ്രാമത്തിലേക്ക് പോകുമ്പോഴെല്ലാം മകളുടെ വരുമാനത്തിലല്ലേ ജീവിക്കുന്നതെന്ന് പറഞ്ഞ് ആളുകൾ എന്നെ കളിയാക്കുമായിരുന്നു. ചിലർ മകളുടെ സ്വഭാവത്തെ ചോദ്യം ചെയ്തു.മകളെ താൻ ഉപദേശിച്ചിരുന്നുവെങ്കിലും കേൾക്കാൻ അവർ തയാറായില്ലെന്നും ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഹരിയാനയിലെ ഗുരുഗ്രാമിൽ ടെന്നീസ് താരം രാധിക യാദവ് കൊല്ലപ്പെട്ട സംഭവത്തിൽ മാതാവിന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസിലെ പ്രതിയായ പെൺകുട്ടിയുടെ പിതാവ് ദീപക് യാദവിനെ കോടതി ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ഗൗരവകരമായ കേസാണിതെന്നും ആഴത്തിലുള്ള അന്വേഷണം വേണമെന്നും കോടതി നിരീക്ഷിച്ചു.
രാധിക ടെന്നീസ് അക്കാദമി നടത്തുന്നതിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ വിനോദ് കുമാർ പറയുന്നത്. മറ്റെന്തെങ്കിലും കാരണം ഇതിന് പിന്നിലുണ്ടോയെന്ന് പരിശോധിക്കും. ദുരഭിമാന കൊലയാണോ നടന്നത് എന്നത് സംബന്ധിച്ചും വിശദമായ പരിശോധനയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകം നടക്കുമ്പോൾ ഇവരുടെ മാതാവും വീട്ടിലുണ്ടായിരുന്നു. കൊലപാതകം നടക്കുമ്പോൾ മാതാവ് ഒന്നാംനിലയിലുണ്ടായിരുന്നുവെന്ന് അമ്മാവൻ മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മാതാവിന്റെ പങ്കും അന്വേഷിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.