താലിബാന്റെ പേരിൽ മുംബൈക്ക് ഭീകരാക്രമണ ഭീഷണി
text_fieldsമുംബൈ: നഗരത്തിൽ ഭീകരാക്രമണം നടത്തുമെന്ന് താലിബാന്റെ പേരിൽ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) അജ്ഞാതന്റെ ഇ-മെയിൽ മുന്നറിയിപ്പ്. എൻ.ഐ.എയുടെ മുംബൈ ഓഫിസിലെ ഇ-മെയിലിലാണ് ഭീഷണി ലഭിച്ചത്.
വിവരം മുംബൈ പൊലീസിനും മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനക്കും (എ.ടി.എസ്) കൈമാറി. പാകിസ്താനിലെ ഐപി അഡ്രസിൽനിന്നാണ് ഇ-മെയിൽ അയച്ചതെന്ന് കണ്ടെത്തിയതായും ഒരു മാസം മുമ്പ് സമാനമായ ഭീഷണിയുണ്ടായെങ്കിലും അന്വേഷണത്തിൽ അതിൽ കഴമ്പില്ലെന്ന് കണ്ടെത്തിയതായും എൻ.ഐ.എ വൃത്തങ്ങൾ പറഞ്ഞു. എങ്കിലും പ്രധാന നഗരങ്ങളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.