കൂടുതല്‍ തീവ്രവാദി ആക്രമണം നടക്കുന്ന മൂന്നാമത്തെ രാജ്യം ഇന്ത്യ
text_fieldsന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ തീവ്രവാദി ആക്രമണം നടക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യയെന്ന് ഛത്തിസ്ഗഢ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ഐ.എസ്, നൈജീരിയയിലെ ബോകാ ഹറാം തുടങ്ങിയ തീവ്രവാദി സംഘടനകളുടെ ആക്രമണം കഴിഞ്ഞാല്‍, ലോകത്ത് തീവ്രവാദി ആക്രമണങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെടുന്നത് ഇന്ത്യയിലാണെന്ന് സംസ്ഥാനത്തെ മാവോവാദി ഭീഷണിയെക്കുറിച്ച് വിശദീകരിക്കവെ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത്ത് വ്യക്തമാക്കി.
ജമ്മു കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെടുന്നതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ ഛത്തിസ്ഗഢിലെ നക്സല്‍ ആക്രമണങ്ങളില്‍ മരിച്ചെന്നും അദ്ദേഹം ജസ്റ്റിസുമാരായ എം.ബി. ലോകൂര്‍, ആദര്‍ശ് കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന് മുമ്പാകെ ബോധിപ്പിച്ചു. കശ്മീരിലുള്ളതിനെക്കാള്‍ സുരക്ഷാ സൈന്യത്തെ ഛത്തിസ്ഗഢില്‍ വിന്യസിച്ചിട്ടുണ്ട്. ഇവിടെ, തീവ്ര ഇടതുപക്ഷക്കാരുടെ ഇടപെടല്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതാണ്.
നിരവധി പൊലീസുകാരാണ് ഇവിടെ കൊല്ലപ്പെട്ടത്. വിവിധ ഘട്ടങ്ങളിലൂടെ മേഖലയില്‍ സമാധാനം പുന$സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍തലത്തില്‍ നടത്തുന്നുണ്ട്. എന്നാല്‍, ആക്ടിവിസ്റ്റുകള്‍ എന്ന പേരില്‍ ഇവിടെയുള്ളവരുടെ ഇടപെടല്‍ അതിന് വിലങ്ങുതടിയാകുന്നുണ്ട്. നന്ദിനി സുന്ദറിനെ പോലുള്ളവരെ മേഖലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം കോടതിയോട് അപേക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.