ബി.ജെ.പിക്കെതിരായ തീവ്രവാദ പരാമർശം: മലക്കം മറിഞ്ഞ് സിദ്ധരാമയ്യ
text_fieldsബംഗളൂരു: ബി.ജെ.പിക്കെതിരായ തീവ്രവാദ പരാമർശത്തിൽ മലക്കംമറിഞ്ഞ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബി.ജെ.പിയും ആർ.എസ്.എസും തീവ്രവാദ സംഘടനകളാണെന്ന സിദ്ധരാമയ്യയുടെ പരാമർശം വിവാദമായിരുന്നു. എന്നാൽ, താൻ ഹിന്ദുത്വ തീവ്രവാദമാണ് ഉദ്ദേശിച്ചതെന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.
‘‘ബി.ജെ.പിയും ആർ.എസ്.എസും രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി ഹിന്ദുത്വ തീവ്രവാദം പ്രചരിപ്പിക്കുകയാണെന്നാണ് താൻ ഉദ്ദേശിച്ചത്. തെൻറ അഭിപ്രായത്തിൽ സമൂഹത്തിൽ വിദ്വേഷവും കലാപവും പ്രചരിപ്പിക്കുന്നവർ തീവ്രവാദികൾ തന്നെയാണ്‘‘^ സിദ്ധരാമയ്യ വിശദീകരിച്ചു. മൈസൂരിലെ എം.എം ഹിൽസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി വിവാദപരാമർശം തിരുത്തിയത്.
സിദ്ധരാമയ്യയുടെ പരാമർശത്തിനെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. കോൺഗ്രസ് പാർട്ടിയാണ് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതെന്നും തീവ്രവാദ നിലപാടുകൾ പിന്തുണക്കുന്നതെന്നും ബി.ജെ.പി ആരോപിച്ചു.
സിദ്ധരാമയ്യ സര്‍ക്കാര്‍ ഹിന്ദു വിരുദ്ധമാണെന്നും കോണ്ഗ്രസിേൻറത് വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നും ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം ചിത്രദുർഗയിലെ റാലിയിൽ ആരോപിച്ചിരുന്നു. എന്നാൽ സമാധാനം ഇല്ലാതാക്കുന്നവരെ സര്‍ക്കാര്‍ വെറുതെ വിടില്ലെന്ന് സിദ്ധരാമയ്യ തിരിച്ചടിച്ചു. എസ്.ഡി.പി.ഐയോ ബജറംഗദളോ ഇനി ഏത് സംഘടനയായാലും സമാധാനം ഇല്ലാതാക്കുന്നതിന് സര്‍ക്കാര്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.