പാകിസ്താന്‍ ഭീകരവാദ ഫാക്ടറി അടച്ചുപൂട്ടണം –ഇന്ത്യ
text_fieldsമുംബൈ: ഭീകരവാദികളെ ഉല്‍പാദിപ്പിക്കുന്ന ‘ഫാക്ടറി’ പാകിസ്താന്‍ ഉടന്‍ അടച്ചുപൂട്ടണമെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര്‍.
സാര്‍ക്കിന്‍െറ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലാണെങ്കിലും മേഖലയിലെ രാജ്യങ്ങളുടെ ഐക്യത്തിനായി മറ്റു മാര്‍ഗങ്ങള്‍ ആരായുമെന്നും ജയ്ശങ്കര്‍ അഭിപ്രായപ്പെട്ടു. ‘രാഷ്ട്രീയ മാറ്റങ്ങളും സംമ്പത്തിക അനിശ്ചിതാവസ്ഥയും’ എന്ന വിഷയത്തില്‍ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരവാദം ഇന്നലെകളില്‍ ഇന്ത്യയുടെ മാത്രം പ്രശ്നമായിരുന്നെങ്കില്‍ ഇന്നത് ലോകത്തിന്‍െറ മുഴുവന്‍ പ്രശ്നമായി മാറിയിരിക്കുകയാണ്. ചൈനയുമായി ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ ഭീകരനായി ചിത്രീകരിക്കുന്നത് ശരിയല്ല. വെറുമൊരു നിമിഷത്തിന്‍െറ പ്രകടനമല്ല ട്രംപിലൂടെ സംഭവിച്ചത്. അദ്ദേഹം പ്രതിനിധാനംചെയ്യുന്നത് ഒരു ആശയസംഹിതയെയാണ്. ലേകരാജ്യങ്ങള്‍ പലതും ഇടുങ്ങിയ മന$സ്ഥിതിക്കാരായി മാറുകയാണെന്നും അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്ക് ഏറെ ചെയ്യാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ പൊതുസഭയായ സാര്‍ക് സ്തംഭനാവസ്ഥയിലാണെങ്കിലും ഇന്ത്യ അത് ഉപേക്ഷിച്ചിട്ടില്ല. സ്തംഭനാവസ്ഥയിലായതു മുതല്‍ ബദല്‍ മാര്‍ഗങ്ങള്‍ ഇന്ത്യ അന്വേഷിക്കുകയാണെന്നും ജപ്പാനുമായി ഉഭയകക്ഷി ബന്ധങ്ങള്‍ മുമ്പത്തെക്കാള്‍ പുരോഗമിച്ചിട്ടുണ്ടെന്നും ജയ്ശങ്കര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.