ഹാഫിസ് സഇൗദിനും സലാഹുദ്ദീനുമെതിരെ രാജ്യദ്രോഹക്കുറ്റം
text_fieldsന്യൂഡൽഹി: ലശ്കറെ ത്വയ്യിബ തലവൻ ഹാഫിസ് സഇൗദ്, ഹിസ്ബുൽ മുജാഹിദീൻ നേതാവ് സയ്യിദ് സലാഹുദ്ദീൻ തുടങ്ങിയവർ ജമ്മു കശ്മീരിൽ തീവ്രവാദ, വിധ്വംസക പ്രവർത്തനങ്ങൾക്ക് സഹായം നൽകിയതിന് വ്യക്തമായ തെളിവുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ). ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവരുൾപ്പെടെ 12 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി എൻ.െഎ.എ കുറ്റപത്രം സമർപ്പിച്ചു. ഇരുവരുമടക്കമുള്ളവർ ഇന്ത്യക്കെതിരെ യുദ്ധംചെയ്യാൻ ഗൂഢാലോചന നടത്തിയതായി ഡൽഹിയിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. പ്രതികൾ ജമ്മു കശ്മീരിൽ ഭീകരപ്രവർത്തനത്തിന് ധനസഹായം നൽകിയതിൽ കൂടുതൽ അന്വേഷണത്തിന് എൻ.െഎ.എ, കോടതിയുടെ അനുമതി തേടി.
പാകിസ്താനിലുള്ള തീവ്രവാദികളായ ഹാഫിസിനും സലാഹുദ്ദീനും മറ്റ് 10 പേർക്കുമെതിരെ ക്രിമിനൽ ഗൂഢാലോചന, രാജ്യദ്രോഹം, നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം (യു.എ.പി.എ) എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റം ചുമത്തിയത്. കേസുമായി ബന്ധപ്പെട്ട് 60 സ്ഥലങ്ങളിൽ പരിശോധന നടത്തി 950 രേഖകൾ പിടിച്ചെടുത്തതായി എൻ.െഎ.എ ഉദ്യോഗസ്ഥർ പറഞ്ഞു. 300 സാക്ഷികളുണ്ട്.
പാക് അനുകൂല വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനി, ബഷീർ അഹമ്മദ് ഭട്ട്, ബിസിനസുകാരൻ സഹൂർ അഹമ്മദ് ഷാ വട്ടാലി, ഫോേട്ടാ ജേണലിസ്റ്റ് കംറാൻ യൂസഫ്, ജാവേദ് അഹമ്മദ് ഭട്ട്, ഹുർറിയത്ത് കോൺഫറൻസ് നേതാക്കളായ അഫ്താബ് അഹമ്മദ് ഷാ, അൽതാഫ് അഹമ്മദ് ഷാ, നയീം അഹമ്മദ്ഖാൻ, ഫാറൂഖ് അഹമ്മദ് ദർ, മുഹമ്മദ് അക്ബർ ഖണ്ഡേ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
ഹാഫിസിെൻറയും സലാഹുദ്ദീെൻറയും നിർദേശപ്രകാരമാണ് ഹുർറിയത്ത് നേതാക്കൾ കശ്മീരിൽ അക്രമാസക്തമായ പ്രതിഷേധ പരിപാടികൾക്ക് ഗൂഢാലോചന നടത്തുന്നതെന്നും കുറ്റപത്രത്തിലുണ്ട്. സംസ്ഥാനത്ത് വിധ്വംസകപ്രവർത്തനങ്ങൾക്ക് പ്രതികൾക്ക് പാകിസ്താനിലെ തീവ്രവാദ സംഘടനകളിൽനിന്ന് പിന്തുണയും പണവും ലഭിക്കുന്നുണ്ട്. ഹവാല വഴി പാക് ഏജൻസികളിൽനിന്ന് ഫണ്ട് കിട്ടുന്നുണ്ടെന്നും സഹൂർ അഹമ്മദ് ഷായും മറ്റുള്ളവരും നിയമവിരുദ്ധ വ്യാപാരങ്ങളിലൂടെ ധനസമാഹരണം നടത്തുന്നതായും എൻ.െഎ.എ അവകാശെപ്പട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.