തീവ്രവാദ ഫണ്ടിങ് കേസിൽ കശ്മീർ താഴ്വരയിലെ വീടുകളിലും വ്യാപാര സ്ഥാപനത്തിലും റെയ്ഡ്
text_fieldsശ്രീനഗർ: തീവ്രവാദ ഫണ്ടിങ് കേസിൽ കശ്മീർ താഴ്വരയിലെ വിവിധ സ്ഥലങ്ങളിൽ ജമ്മു കശ്മീർ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ (എസ്.ഐ.എ) റെയ്ഡ്. ശ്രീനഗർ, സോപോർ, ബാരാമുല്ല, ഷോപ്പിയാൻ എന്നിവിടങ്ങളിലെ 14 വീടുകളിലും സംശയാസ്പദമായ വ്യാപാര സ്ഥാപനത്തിലുമാണ് പരിശോധന നടത്തിയത്.
തീവ്രവാദികൾ ഉൾപ്പെടുന്ന പാകിസ്താൻ ആസ്ഥാനമായ ഭീകര സംഘടനകളിൽ നിന്ന് പിന്തുണ ലഭിക്കുന്നതായി വിശ്വസനീയമായ വിവരങ്ങൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജമ്മു കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾക്കായി സാമ്പത്തിക സഹായം അടക്കമുള്ള സഹായങ്ങൾ പാകിസ്താൻ തരപ്പെടുത്തി കൈമാറുന്നുണ്ടെന്നും ഇത് രാജ്യത്തെ അസ്ഥിരപ്പെടുത്തിന് വേണ്ടി ഒളിയുദ്ധം ചെയ്യാനാണെന്നും എസ്.ഐ.എ വക്താവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
തീവ്രവാദ സംഘടനകളുടെ സാമ്പത്തിക ശൃംഖലകൾ തകർത്ത് തീവ്രവാദ വ്യാപനം തടയുന്നതിനാണ് എസ്.ഐ.എ പരിശോധന നടത്തുന്നതെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.