തീവ്രവാദകേസ് പ്രതികൾക്ക് ജയിലിൽ ചിക്കൻബിരിയാണി: ശിവരാജ് സിങ്
text_fieldsഭോപ്പാൽ: സിമി പ്രവർത്തകർ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിപക്ഷ, മനുഷ്യാവകാശ സംഘടനകളിൽ നിന്ന് വിമർശനങ്ങളുയരുന്നതിനിടെ, തീവ്രവാദ കേസുകളിടെ വിചാരണയെ വിമർശിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. തീവ്രവാദകേസുകളിൽ വിചാരണ തടവുകാരായി എത്തുന്നവർക്ക് ശിക്ഷ ലഭിക്കാൻ വർഷങ്ങൾ കഴിയും. അത് വരെയും അവർക്ക് ജയിലിൽ ചിക്കൻ ബിരിയാണ്. പിന്നീട് ഇവർ രക്ഷപ്പെട്ട് കൂടുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടും. ഇത്തരം കേസുകൾ വിചാരണ ചെയ്യുന്നതിനായി അതിവേഗ കോടതികളാണ് വേണ്ടതെന്ന് ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.
ചൗഹാനും മന്ത്രിസഭയിലെ മറ്റു മന്ത്രിമാരും ഭോപ്പാൽ ഏറ്റുമുട്ടൽ കൊലയെ ന്യായികരിക്കുകയാണ് . ജയിലിൽ നിന്ന് രക്ഷപ്പെട്ടവർ പോലീസിനെതിരെ വെടിയുയിർത്തു തിരിച്ച് വെടിയുയിർക്കുകയെല്ലാതെ പോലീസിന് മറ്റു മാർഗങ്ങളുണ്ടായിരുന്നില്ലാണ് ശിവരാജ് സിങ് ചൗഹാൻ പറഞ്ഞത്.
തീവ്രവാദികളുടെ കൈവശം ആയുധങ്ങളുണ്ടായിരുെന്നാണ് അധികൃതർ പറയുന്നത്. പുറത്തു നിന്നുള്ള വലിയ സഹായവും ഇവർക്ക് ലഭിച്ചതായും സംശയിക്കുന്നുണ്ട്. ജയിലിലെ സി.സി.ടി.വി ക്യാമറകൾ പ്രവർത്തന രഹിതമായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.