Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jan 2023 2:48 PM GMT Updated On
date_range 20 Jan 2023 2:48 PM GMTകശ്മീരിൽ തീവ്രവാദം അവസാനിപ്പിക്കാൻ പാകിസ്താനുമായി ചർച്ച നടത്തണം-ഫാറൂഖ് അബ്ദുല്ല
text_fieldsbookmark_border
ശ്രീനഗർ: ജമ്മു-കശ്മീരിൽ തീവ്രവാദം നിലനിൽക്കുന്നുവെന്നും പാകിസ്താനുമായി ചർച്ച നടത്തുന്നതിലൂടെ മാത്രമേ ഇത് അവസാനിപ്പിക്കാൻ കഴിയൂവെന്നും നാഷനൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല പറഞ്ഞു. 16 തവണ അതിർത്തി അതിക്രമിച്ചുകടന്ന ചൈനയുമായി സംഭാഷണം നടത്താമെങ്കിൽ പാകിസ്താനുമായി ചർച്ചക്ക് മടിക്കുന്നത് എന്തിനാണ്.
ബി.ജെ.പി വിദ്വേഷം പ്രചരിപ്പിക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതക്ക് അപകടമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വോട്ടുബാങ്കിനായി ഹിന്ദുക്കളെയും മുസ്‍ലിംകളെയും ഭിന്നിപ്പിക്കേണ്ടത് അവരുടെ ആവശ്യമാണ്. കശ്മീർ ഫയൽസ് എന്ന സിനിമ ഇറക്കിയതുപോലും വെറുപ്പ് പ്രചരിപ്പിക്കാനാണ്. വെറുപ്പിനുപകരം സ്നേഹംനിറച്ച് കശ്മീരി പണ്ഡിറ്റുകളുടെ മുറിവുണക്കണമെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story