ജമ്മുവിൽ ഗ്രനേഡുകളുമായി തീവ്രവാദി പിടിയിൽ
text_fieldsശ്രീനഗർ: രാജ്യതലസ്ഥാനത്ത് ആക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെ ഡൽഹിയിലേക്ക് കടക്കാനിരുന്ന തീവ്രവാദിയെ ജമ്മുകശ്മീരിൽ പൊലീസ് പിടികൂടി. ഞായറാഴ്ച അർദ്ധരാത്രി ഗാന്ധി നഗർ ഏരിയയിൽ നിന്നുമാണ് കശ്മീർ സ്വദേശിയായ അർഫാൻ വാനിയെന്ന തീവ്രവാദിയെ പിടികൂടിയത്. ഇയാളിൽ നിന്നും എട്ടു ഗ്രനേഡുകളും 60,000 രൂപയും കണ്ടെടുത്തു. പുൽവാമയിലെ അവന്തിപുര സ്വദേശിയായണ് അർഫാൻ വാനി.
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഡൽഹിയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് ശക്തമായ സുരക്ഷയാണ് ഡൽഹിയിലും സമീപ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
രഹസ്യാന്വേഷണ വിഭാഗത്തിെൻറ അറിയിപ്പിനെ തുടർന്ന് ജമ്മുവിലും പരിശോധന കർശനമാക്കിയിരുന്നു. ലശ്കറെ ത്വയ്യിബ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുൽ മുജാഹിദ്ദീൻ തുടങ്ങിയ ഭീകരസംഘടനകളിൽ നിന്നും നുഴഞ്ഞുകയറ്റ ശ്രമവും ആക്രമണവും ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.
ഇതെ തുടർന്ന് പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് ബസിൽ യാത്ര ചെയ്യുകയായിരുന്ന അർഫാൻ വാനിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.