Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ...

കശ്​മീരിൽ സി.ആർ.പി.എഫ്​ ക്യാമ്പിന്​ നേരെ ഭീകരാക്രമണം: ജവാന്​ പരിക്ക്​

text_fields
bookmark_border
കശ്​മീരിൽ സി.ആർ.പി.എഫ്​ ക്യാമ്പിന്​ നേരെ ഭീകരാക്രമണം: ജവാന്​ പരിക്ക്​
cancel

ശ്രീനഗർ: സൗത്ത്​ കശ്​മീരിലെ കുൽഗാം ജില്ലയിൽ തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ സി.ആർ.പി.എഫ്​ ജവാന്​ പരിക്ക്​. കുൽഗാമിലെ ​നിഹാമാ ഏരിയയിലുള്ള സി.ആർ.പി.എഫ്​ ക്യാമ്പിന്​ പുറത്തുള്ള ബങ്കറിന്​ നേരെയാണ്​ ഭീകരർ വെടി​യുതിർത്തത്​. കശ്​മീരിൽ തിങ്കളാഴ്​ച നടന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്​.

വെടി​െവപ്പ്​ നടന്ന പ്രദേശം സൈന്യം വളയുകയും ഭീകരർക്കായുള്ള തെരച്ചിൽ ആരംഭിക്കുകയും ചെയ്​തതായി സി.ആർ.പി.എഫ്​ വൃത്തങ്ങൾ അറിയിച്ചു.

തിങ്കളാഴ്​ച ബാരാമുള്ള ജില്ലയിലെ ക്രീരി ഏരിയയിൽ നടന്ന ഭീകരരുടെ വെടിവെപ്പിൽ രണ്ട് സി.ആർ.പി.എഫ് ജവാന്മാരും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടിരുന്നു. രാവിലെ സി.ആർ.പി.എഫ്-പൊലീസ് സംയുക്തസംഘം ക്രീരി മേഖലയിലെ ചെക്പോസ്റ്റിൽ പരിശോധന നടത്തവേ ഭീകരർ വെടിവെക്കുകയായിരുന്നു.കശ്​മീരിൽ സി.ആർ.പി.എഫ്​ ക്യാമ്പിന്​ നേരെ ഭീകരാക്രമണം: ജവാന്​ പരിക്ക്​

ആഗസ്റ്റ് 14ന് ശ്രീനഗറിന് സമീപം നൗഗം മേഖലയിൽ രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Terrorist attackCRPFIndia NewsKulgam terror attackKashmir
Next Story