കശ്മീരിൽ തീവ്രവാദി നുഴഞ്ഞുകയറ്റം 2018ൽ കുത്തനെ കൂടി -ആഭ്യന്തര മന്ത്രാലയം
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിൽ 2018ലെ ഭീകരരുടെ നുഴഞ്ഞുകയറ്റം കഴിഞ്ഞ അഞ്ചുവർഷങ്ങളിലെ ഏറ്റവും ഉയർന്നതാണെന്ന് ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട്. അതിർത്തി വഴി 328 തവണയാണ് പാക് ഭീകരസംഘങ്ങൾ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയത്. ഇതിൽ 143 തവണ ശ്രമം വിജയിച്ചതായി റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ വർഷം ജമ്മു-കശ്മീരിൽ കൊല്ലപ്പെട്ടത് 257 ഭീകരരും 91 സുരക്ഷ ഉദ്യോഗസ്ഥരും 39 നാട്ടുകാരുമാണെന്നാണ് മന്ത്രാലയത്തിെൻറ കണക്ക്. ഇതും കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടെ ഏറ്റവും ഉയർന്ന തോതാണ്. 2017ൽ 419 തവണ നുഴഞ്ഞുകയറ്റ ശ്രമം നടന്നതിൽ 136 തവണയാണ് ഭീകരർ വിജയിച്ചത്.
2016ൽ 371ൽ 119ഉം 2015ൽ 121ൽ 33ഉം 2014ൽ 222ൽ 65ഉം ശ്രമങ്ങൾ വിജയിച്ചു. നിയന്ത്രണരേഖ വഴിയും രാജ്യാന്തര അതിർത്തി വഴിയും നുഴഞ്ഞുകയറ്റം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2017ൽ 213 ഭീകരരും 80 സുരക്ഷ ഉദ്യോഗസ്ഥരും 40 സിവിലിയന്മാരും കൊല്ലപ്പെട്ടപ്പോൾ 2016ൽ ഇത് യഥാക്രമം 150, 82, 15 എന്നിങ്ങനെയാണ്. 1990കളിൽ ജമ്മു-കശ്മീരിൽ തീവ്രവാദം ശക്തമായ ശേഷം ഇതുവരെ 14,024 സിവിലിയന്മാർക്കും 2,273 സുരക്ഷ ഉദ്യോഗസ്ഥർക്കും ജീവൻ നഷ്ടമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.