പാകിസ്താനിൽ കൊല്ലപ്പെട്ട ഹിസ്ബുൽ തീവ്രവാദിയുടെ കശ്മീരിലെ സ്വത്തുക്കൾ എൻ.ഐ.എ കണ്ടുകെട്ടി
text_fieldsശ്രീനഗർ: കൊല്ലപ്പെട്ട ഹിസ്ബുൽ മുജാഹിദ്ദീൻ തീവ്രവാദി ബഷിർ അഹമ്മദ് പീറിന്റെ ജമ്മു കശ്മീരിലെ സ്വത്ത് വകകൾ എൻ.ഐ.എ കണ്ടുകെട്ടി. കശ്മീരിലെ കുപ് വാര ജില്ലയിലുള്ള സ്വത്തുക്കളാണ് എൻ.ഐ.എ കണ്ടുകെട്ടിയത്.
പിടികിട്ടാപ്പുള്ളികളിൽ പ്രധാനിയായിരുന്ന ബഷിർ അഹമ്മദ്പീർ എന്ന ഇംതിയാസ് ആലത്തെ പാകിസ്താനിലെ റാവൽപിണ്ടിയിലെ ഷോപ്പിനു പുറത്തുവെച്ച് അജ്ഞാതനായ തോക്കുധാരിയാണ് വെടിവെച്ച് കൊന്നത്. ഫെബ്രുവരി 20നായിരുന്നു സംഭവം.
മാർച്ച് നാലിന് എൻ.ഐ.എ ഉദ്യോഗസ്ഥർ കുപ് വാരയിലെ ബബപൊര ഗ്രാമത്തിലെത്തുകയും ഇയാളുടെ സ്വത്തുവകകൾ യു.എ.പി.എ നിയമപ്രകാരം കണ്ടുകെട്ടുകയുമായിരുന്നു.
കശ്മീരിലേക്ക് തീവ്രവാദികളെ അയക്കുന്നതിനും നുഴഞ്ഞു കയറ്റം നടത്തുന്നതിനും മറ്റും പിന്തുണ നൽകുന്നതിനാൽ ഇയാളെ സർക്കാർ കഴിഞ്ഞ വർഷം ഒക്ടോബറിൽ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.