കശ്മീരിൽ തീവ്രവാദികളുടെ സഹായി അറസ്റ്റിൽ; പിസ്റ്റളും ഗ്രനൈഡും പിടിച്ചെടുത്തു
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ തീവ്രവാദികളുടെ സഹായി അറസ്റ്റിൽ. ഇയാളുടെ പക്കൽ നിന്ന് പാകിസ്താൻ നിർമിത പിസ്റ്റലും രണ്ട് ചൈനീസ് നിർമിത ഗ്രനൈഡുകളും സുരക്ഷാസേന പിടിച്ചെടുത്തു.
രഹസ്യ വിവരത്തെ തുടർന്ന് ഹരിബുദ്ധ മേഖലയിൽ ജമ്മു കശ്മീർ പൊലീസും സുരക്ഷാസേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഖമറുദ്ദീൻ എന്നയാൾ പിടിയിലാകുന്നത്. ഇയാൾ കശ്മീരിലെ ഒരു സ്കൂളിൽ പ്രധാനാധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു.
പൂഞ്ച് മേഖലയിൽ നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടിയാണ് ആയുധങ്ങളെന്ന് സുരക്ഷാസേന വ്യക്തമാക്കി. പ്രദേശത്ത് സുരക്ഷാസേനയുടെ തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ജമ്മു കശ്മീരിൽ ഏപ്രിൽ 19 മുതൽ മെയ് 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.