സൈനിക ക്യാമ്പിൽ ഭീകരാക്രമണം; അഞ്ചു മരണം
text_fieldsജമ്മു: ജമ്മുകശ്മീരിലെ സൈനിക ക്യാമ്പിൽ ജയ്ശെ മുഹമ്മദ് ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് ജൂനിയർ കമീഷൻഡ് ഒാഫിസർമാർ മരിച്ചു. സൈന്യത്തിെൻറ തിരിച്ചടിയിൽ മൂന്ന് ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്.
കൊല്ലപ്പെട്ട സൈനികെൻറ മകളും കേണലും ഉൾപ്പെടെ ഒമ്പതുപേർക്ക് പരിക്കേറ്റു. സുന്ജ്വാനിൽ ഫസ്റ്റ് ജമ്മു-കശ്മീർ ലൈറ്റ് ഇൻഫൻട്രി 36 ബ്രിഗേഡ് ആസ്ഥാനത്ത് ശനിയാഴ്ച പുലർച്ചയാണ് സംഭവം.
ജൂനിയർ കമീഷൻഡ് ഒാഫിസർമാരായ സുബേദാർ മദൻലാൽ ചൗധരി, സുബേദാർ മുഹമ്മദ് അശ്റഫ് മിർ എന്നിവരാണ് മരിച്ചത്. മദൻലാലിെൻറ മകൾ, കേണൽ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ, ഹവിൽദാർ അബ്ദുൽ ഹമീദ്, ലാൻസ് നായിക് ബഹാദൂർ സിങ് എന്നിവർക്കും അഞ്ച് സ്ത്രീകൾക്കുമാണ് പരിക്ക്. നാലോ അഞ്ചോ ഭീകരർ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്.
ജമ്മു നഗരത്തിനടുത്ത് സ്ഥിതിചെയ്യുന്ന ക്യാമ്പിനോട് ചേർന്ന് സൈനികരുടെ കുടുംബം താമസിക്കുന്ന ക്വാർേട്ടഴ്സുകൾക്കിടയിലൂടെയാണ് ശനിയാഴ്ച പുലർെച്ച അഞ്ചുമണിയോടെ ഭീകരർ അകത്തുകടന്നത്. ഇതിൽ ഒരുസംഘം സുബേദാർ ചൗധരിയുടെ ക്വാർേട്ടഴ്സിലെത്തി അദ്ദേഹത്തെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നു. വെടിശബ്ദം കേട്ടതോടെ കാവൽക്കാർ ഭീകരർക്കുനേരെ വെടിവെച്ചു. ഇതിനിടെ ഭീകരർ ഒരു ക്വാർേട്ടഴ്സിൽ ഒളിച്ചു. തുടർന്ന് സൈന്യവും പൊലീസും ഇൗ മേഖല വളഞ്ഞു. തൊട്ടുപിന്നാലെ സൈന്യത്തിെൻറ പ്രത്യേക സംഘങ്ങൾകൂടി എത്തിയതോടെ കനത്ത ഏറ്റുമുട്ടലുണ്ടായി. ഉധംപുർ സൈനിക ക്യാമ്പിൽനിന്ന് വ്യോമസേനയുടെ പാരാ കമാൻഡോകളെ ഹെലികോപ്ടറിൽ ഇവിടെ എത്തിക്കുകയായിരുന്നു. സർസവയിൽനിന്ന് മറ്റൊരു സംഘം പാരാ കമാൻഡോകളും എത്തി. ഭീകരർ ഒളിച്ച സ്ഥലം കൃത്യമായി കണ്ടെത്താൻ ഹെലികോപ്ടറുകളും ഡ്രോണുകളും ഉപയോഗിച്ചു. ഇതിനുശേഷമുണ്ടായ കനത്ത ഏറ്റുമുട്ടൽ രാത്രിവരെ നീണ്ടു.
ക്യാമ്പിന് പുറത്ത് വൻതോതിൽ സുരക്ഷ വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് അഞ്ച് കിലോമീറ്റർ പരിധിയിലെ സ്കൂളുകൾക്ക് അവധി നൽകി. ക്യാമ്പിലെ ക്വാർേട്ടഴ്സുകളിൽനിന്ന് കുടുംബങ്ങളെ ഒഴിപ്പിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ കണക്കിലെടുത്ത് അതീവജാഗ്രതയോടെയാണ് ഭീകരർക്കെതിരെ നടപടി സ്വീകരിച്ചത്.
2013 ഫെബ്രുവരി ഒമ്പതിന് അഫ്സൽ ഗുരുവിനെ തിഹാർ ജയിലിൽ തൂക്കിലേറ്റിയതിെൻറ വാർഷിക ദിനമായിരുന്നു വെള്ളിയാഴ്ച. ജെ.കെ.എൽ.എഫ് നേതാവ് മഖ്ബൂൽ ഭട്ടിനെ തിഹാർ ജയിലിൽ തൂക്കിലേറ്റിയതിെൻറ വാർഷിക ദിനം ഞായറാഴ്ചയാണ്. അതിനാൽ സൈനികർക്കോ സ്ഥാപനങ്ങൾക്കോ നേരെ ആക്രമണ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. 2003ൽ ഇേത ക്യാമ്പിലുണ്ടായ ഭീകരാക്രമണത്തിൽ ഏതാണ്ട് 12 സൈനികരാണ് കൊല്ലപ്പെട്ടത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.