കശ്മീരിൽ സൈനിക വാഹന വ്യൂഹത്തിനു നേരെ ആക്രമണം: സൈനികൻ കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ: കശ്മീരിലെ അനന്ത് നാഗിൽ ഇന്ത്യൻ സൈന്യത്തിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. അഞ്ചു സൈനികർക്ക് പരിക്കേറ്റു. സൈന്യത്തിെൻറ വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ സൈനികരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അന്തനാഗിലെ ഖ്വാസിഗുഡ് ഏരിയയിൽ ജമ്മു–ശ്രീനഗർ ദേശീയ പാതയിൽ വെച്ചാണ് ആക്രമണം. പ്രദേശത്ത് അക്രമം നടത്തിയ തീവ്രവാദികൾക്കായി സൈന്യം തെരച്ചിൽ തുടരുകയാണ്.
അതേസമയം, ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിൽ പാകിസ്താൻ സൈന്യം വീണ്ടും വെടി നിർത്തൽ കരാർ ലംഘിച്ചു. നിയന്ത്രണ രേഖക്ക് സമീപം രാത്രി 11ഒാടുകൂടിയാണ് പാക് സൈന്യം പ്രകോപനം കൂടാതെ വെടിവെപ്പ് തുടങ്ങിയത്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. പൂഞ്ച്, ഷാഹ്പൂർ, കെർനി, സൗജെയ്ൻ, മെന്ദർ ജില്ലകളിലാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്. പൂഞ്ചിലുണ്ടായ വെടിവെപ്പിൽ സിവിലൻ കൊല്ലപ്പെട്ടു.
കഴിഞ്ഞ ദിവസം പാകിസ്താൻ നടത്തിയ വെടിവെപ്പിൽ ജനറൽ എഞ്ചിനീയറിംഗ് റിസർവ് ഫോഴ്സിലെ തൊഴിലാളി മരിക്കുകയും രണ്ട് ബി.എസ്.എം് ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.