നോട്ട് നിരോധനം കശ്മീരിലെ തീവ്രവാദികളെ സമ്മർദത്തിലാക്കിയെന്ന് ജെയ്റ്റ്‌ലി
text_fieldsന്യൂഡല്‍ഹി: കേന്ദ്രസർക്കാറിെൻറ നോട്ട് നിരോധനം കശ്മീരിലെ തീവ്രവാദികളെ സമ്മര്‍ദത്തിലാക്കിയെന്ന് കേന്ദ്ര ധന-പ്രതിരോധവകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നോട്ട് നിരോധനം മൂലമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടും സംഘടനകൾക്കെത്തുന്ന വിദേശഫണ്ട് ദേശീയ അന്വേഷണ ഏജൻസി നിരീക്ഷിക്കുന്നതും ശക്തമായി പ്രതിരോധിക്കുന്നതും കശ്മീരിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ വലിയൊരളവില്‍ തടയാന്‍ സഹായിച്ചെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. ഡൽഹിയിൽ നടന്ന ഇന്ത്യ ടി.വി കോൺക്ളേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുതരമായ രണ്ട് പ്രശനങ്ങളാണ് രാജ്യം നേരിടുന്നത്. ഒന്ന് ജമ്മുകശ്മീശ് അതിർത്തിയിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളും മറ്റേത് രാജ്യത്തിെൻറ മധ്യഭാഗങ്ങളെ ബാധിച്ചിരിക്കുന്ന ഇടതുപക്ഷ ഭീകരതയുമാണ്.
കശ്മീര്‍ താഴ് വരയില്‍നിന്ന് ഭീകരരെ തുരത്താനുള്ള നിരന്തരശ്രമത്തിലാണ് സൈന്യം. മുമ്പ് ഭീകരര്‍ക്കെതിരെ ഏറ്റുമുട്ടലുകള്‍ നടക്കുമ്പോള്‍ സൈന്യത്തിനെതിരെ കല്ലെറിയാന്‍ ആയിരക്കണക്കിന് ആളുകള്‍ രംഗത്തെത്തിയിരുന്നു. കല്ലെറിയലുകാരുടെ സംരക്ഷണത്തില്‍ പലപ്പോഴും ഭാകരവാദികള്‍ രക്ഷപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ അത് ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. തീവ്രവാദികൾക്കെതിരെ പോരാടുന്ന ജമ്മു കശ്മീർ പൊലീസ് സേനയെ പ്രത്യേകം അഭിനന്ദിക്കുകയാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
സ്വാതന്ത്ര്യത്തിനു ശേഷവും കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് പാകിസ്താൻ അംഗീകരിച്ചിട്ടില്ല. അത് അവരുടെ അജണ്ടയാണ്. പാകിസ്താൻ യുദ്ധത്തിനുവേണ്ടിയാണ് ശ്രമിക്കുന്നത്. എന്നാൽ യുദ്ധമുണ്ടായാൽ ഇന്ത്യയുടെ കഴിവെന്താണെന്ന് 1965 ലെയും 1971ലെയും കാർഗിലിലൂടെയും തെളിയിച്ചതാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.