കശ്മീരിൽ വീണ്ടും ഭീകരാക്രമണം; അഞ്ച് പൊലീസുകാരുൾപ്പടെ ഏഴ് മരണം
text_fieldsഡൽഹി: ജമ്മു കശ്മീരിൽ ബാങ്ക് വാഹനത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ അഞ്ച് പൊലീസുകാരും രണ്ട് ബാങ്ക് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ജമ്മു ആൻഡ് കശ്മീർ ബാങ്കിന്റെ ദക്ഷിണ കശ്മീരിലെ കുൽഗാം ശാഖയിലേക്കു പണവുമായി പോവുകയായിരുന്ന വാനിനു നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ സമീപത്തെ ആശുപത്രിയേക്കു മാറ്റി.
വാഹനം തടഞ്ഞുനിർത്തിയായിരുന്നു ആക്രമണം. വാനിലുള്ളവരോട് പുറത്തിറങ്ങാൻ പറഞ്ഞ ശേഷം വെടിവെക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന പണം കൊള്ളയടിക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്ന് കരുതുന്നു. 50 ലക്ഷം രൂപയോളം സംഘം കവർന്നതായും റിപ്പോർട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ആയുധങ്ങളും കൈക്കലാക്കിയാണ് ഭീകരർ സ്ഥലം വിട്ടത്. അതേസമയം വാഹനത്തിനകത്ത് പണമുണ്ടായിരുന്നോ എന്നത് വ്യക്തമല്ല. ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട ഭീകരർക്കായി തിരച്ചിൽ ശക്തമാക്കി
ഇന്നു രാവിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖക്ക് സമീപം റോക്കറ്റ് ആക്രമണത്തിലൂടെ രണ്ട് ഇന്ത്യൻ സൈനികരെ പാക്ക് സൈന്യം വധിച്ചതിന് തൊട്ടു പിന്നാലെയാണ് കുൽഗാമിലെ ആക്രമണ വാർത്ത വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.