Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുൻജ്വാൻ ക്യാമ്പ്​...

സുൻജ്വാൻ ക്യാമ്പ്​ ആക്രമിച്ച തീവ്രവാദികൾ എത്തിയത്​ പാകിസ്​താനിൽ നിന്നെന്ന്​ സൈന്യം

text_fields
bookmark_border
സുൻജ്വാൻ ക്യാമ്പ്​ ആക്രമിച്ച തീവ്രവാദികൾ എത്തിയത്​ പാകിസ്​താനിൽ നിന്നെന്ന്​ സൈന്യം
cancel

ന്യൂഡൽഹി: സുൻജ്വാനിലെ സൈനിക ക്യാമ്പ്​ ആക്രമണത്തിൽ പ​െങ്കടുത്ത മൂന്ന്​ തീവ്രവാദികൾ ജൂണിൽ പാകിസ്​താനിൽ നിന്ന്​ എത്തിയവരാണെന്ന്​ കരസേന. കഴിഞ്ഞ ജൂണിൽ കശ്​മീർ വഴിയാണ്​ ഇവർ ഇന്ത്യയിലെത്തിയതെന്നും സൈനികവൃത്തങ്ങളെ ഉദ്ധരിച്ച്​ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.

കഴിഞ്ഞ ഏഴ്​ മാസമായി ജമ്മുകാശ്​മീരിലെ വിവിധ സ്ഥലങ്ങളിൽ ഇവർ ഒളിച്ച്​ താമസിക്കുകയായിരുന്നു. ആക്രമണം നടത്തുന്നതിനുള്ള സാഹചര്യം ലഭിക്കുന്നതിനായാണ്​ ഒളിച്ച്​ താമസിച്ചത്​. കൃത്യമായ സാഹചര്യം ലഭിച്ചപ്പോൾ സുൻജ്വാനിൽ ഇവർ ആക്രമണം നടത്തുകയായിരുന്നുവെന്നും സൈന്യം വ്യകത്​മാക്കി.

സുൻജ്വാനിലെ സൈനിക ക്യാമ്പിലുണ്ടായ ആക്രമണത്തിൽ ആറ്​ സൈനികരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു. സൈനിക ക്യാമ്പിലെ ആക്രമണത്തിന്​ ശേഷം പാകിസ്​താനെതിരെ മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി നിർമല സീതാരാമൻ രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pakisthanTerroristsmalayalam newsSunjuwan Camp
News Summary - Terrorists Who Attacked Sunjuwan Camp Came From Pak In June, Says Army-India news
Next Story